ഒന്നാം വര്‍ഷ ബിരുദ, ബിരുദാനന്തര പ്രവേശനം: പ്രവേശന തീയതി നീട്ടി

തിരുവനന്തപുരം: കേരള സര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്ത ആര്‍ട്‌സ് ആൻഡ്​ സയന്‍സ് കോളജുകളിലും യു.ഐ.ടികളിലും ബിരുദകോഴ്‌സുകളിലേക്ക് സ്‌പെഷല്‍ സപ്ലിമൻെററി അലോട്ട്‌മൻെറ്​ ലഭിച്ച വിദ്യാർഥികള്‍ക്കും ബിരുദാനന്തര ബിരുദ കോഴ്‌സുകളിലേക്ക് ഒന്നാം സപ്ലിമൻെററി അലോട്ട്‌മൻെറ്​ ലഭിച്ച വിദ്യാർഥികള്‍ക്കും കോളജില്‍ അഡ്മിഷന്‍ എടുക്കുന്നതിനുള്ള തീയതി ഡിസംബര്‍ 10 വരെ നീട്ടി. എം.ടെക് സ്‌പോട്ട് അഡ്മിഷന്‍ തീയതി മാറ്റി എം.ടെക് പ്രോഗ്രാമി​ൻെറ രണ്ട് ഒഴിവിലേക്ക്​ (പട്ടികജാതി/ പട്ടികവര്‍ഗ വിഭാഗം) ഒപ്‌റ്റോഇലക്‌ട്രോണിക്‌സ് പഠനവകുപ്പില്‍ വെച്ച് ഡിസംബര്‍ നാലിന് (നാളെ) നടത്താനിരുന്ന സ്‌പോട്ട് അഡ്മിഷന്‍ 2020 ഡിസംബര്‍ എട്ടിലേക്ക്​ മാറ്റി. താല്‍പര്യമുള്ളവര്‍ അന്നേദിവസം രാവിലെ 10ന്​ കാര്യവട്ടത്തുള്ള കേരളസര്‍വകലാശാല ഒപ്‌റ്റോ ഇലക്‌ട്രോണിക്‌സ് പഠനവകുപ്പില്‍ ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2308167 എന്ന നമ്പറില്‍ ബന്ധപ്പെടുക.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.