മലയോരം ജാഗ്രതയിൽ

വിതുര: 'ബുറെവി' ചുഴലിക്കാറ്റി​ൻെറ പശ്ചാത്തലത്തിൽ ജില്ല ഭരണകൂടം മലയോര മേഖലയിൽ അതീവ ജാഗ്രത നിർദേശം പുറപ്പെടുവിച്ചു. പൊന്മുടിയിലെ തൊഴിലാളി ലയങ്ങളിൽ താമസിക്കുന്ന അഞ്ഞൂറോളം പേരെ വ്യാഴാഴ്ച വൈകീട്ടോടെ സുരക്ഷിത സ്​ഥാന​ങ്ങളിലേക്ക്​ മാറ്റി. ആനപ്പാറ ഗവ. ഹൈസ്കൂളിലേക്കും കല്ലാർ എൽ.പി.എസിലേക്കും കെ.എസ്.ആർ.ടി.സി ബസുകളിൽ ഇവരെ എത്തിക്കുകയായിരുന്നു. ബ്രൈമൂർ, മങ്കയം, ഇടിഞ്ഞാർ എന്നിവിടങ്ങളിലും ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്​. ഷീറ്റും ഓടും മേഞ്ഞതും പൂർണ സുരക്ഷിതമല്ലാത്ത മേൽക്കൂരയുള്ളതുമായ വീടുകളിൽ കഴിയുന്നവർ ഏറെ ശ്രദ്ധിക്കണം. ഇവരെ അത്യാവശ്യമെങ്കിൽ മാത്രം മറ്റ് സ്ഥലങ്ങളിലേക്ക്​ മാറ്റും. മലയോര മേഖലയിലേക്കുള്ള വാഹന ഗതാഗതവും നിരോധിച്ചു. മലയോര മേഖലയിലാകെ മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്നു. വനമേഖലയിലൂടെയുള്ള യാത്രകൾക്കും നിരോധനമേർപ്പെടുത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.