വിതുര: 'ബുറെവി' ചുഴലിക്കാറ്റിൻെറ പശ്ചാത്തലത്തിൽ ജില്ല ഭരണകൂടം മലയോര മേഖലയിൽ അതീവ ജാഗ്രത നിർദേശം പുറപ്പെടുവിച്ചു. പൊന്മുടിയിലെ തൊഴിലാളി ലയങ്ങളിൽ താമസിക്കുന്ന അഞ്ഞൂറോളം പേരെ വ്യാഴാഴ്ച വൈകീട്ടോടെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. ആനപ്പാറ ഗവ. ഹൈസ്കൂളിലേക്കും കല്ലാർ എൽ.പി.എസിലേക്കും കെ.എസ്.ആർ.ടി.സി ബസുകളിൽ ഇവരെ എത്തിക്കുകയായിരുന്നു. ബ്രൈമൂർ, മങ്കയം, ഇടിഞ്ഞാർ എന്നിവിടങ്ങളിലും ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. ഷീറ്റും ഓടും മേഞ്ഞതും പൂർണ സുരക്ഷിതമല്ലാത്ത മേൽക്കൂരയുള്ളതുമായ വീടുകളിൽ കഴിയുന്നവർ ഏറെ ശ്രദ്ധിക്കണം. ഇവരെ അത്യാവശ്യമെങ്കിൽ മാത്രം മറ്റ് സ്ഥലങ്ങളിലേക്ക് മാറ്റും. മലയോര മേഖലയിലേക്കുള്ള വാഹന ഗതാഗതവും നിരോധിച്ചു. മലയോര മേഖലയിലാകെ മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്നു. വനമേഖലയിലൂടെയുള്ള യാത്രകൾക്കും നിരോധനമേർപ്പെടുത്തി.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Dec 2020 11:59 PM GMT Updated On
date_range 2020-12-04T05:29:22+05:30മലയോരം ജാഗ്രതയിൽ
text_fieldsNext Story