മണക്കാടി​െൻറ മനസ്സ്​​ ആർക്കൊപ്പം?

മണക്കാടി​ൻെറ മനസ്സ്​​ ആർക്കൊപ്പം? അമ്പലത്തറ: കൈവിട്ടുപോയ സീറ്റ് തിരികെപ്പിടിക്കാന്‍ യു.ഡി.എഫും നിലനിര്‍ത്താന്‍ ബി.ജെ.പിയും വിജയംനേടാൻ തീവ്രയത്​നവുമായി എല്‍.ഡി.എഫും പോരിനിറങ്ങിയതോടെ മണക്കാട് വാര്‍ഡില്‍ ത്രികോണ മത്സരത്തി​ൻെറ തീപാറും പോരാട്ടം. ദലിത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയും കോണ്‍ഗ്രസ് പാളയം ബ്ലോക്ക് കമ്മിറ്റി ജനറല്‍ സെക്രട്ടിയുമായ ടി.പി. പ്രസാദാണ്​ യു.ഡി.എഫ്​ സ്​ഥാനാർഥി. 2005ല്‍ വിജയിക്കുകയും പിന്നീട് മൂന്ന് തവണ വിജയം കൈവിട്ട് പോവുകയും ചെയ്ത വാര്‍ഡ് ഇക്കുറി തിരിച്ചുപിടിക്കാന്‍ എല്‍.ഡി.എഫ് രംഗത്തിറക്കിയിരിക്കുന്നത് പരമ്പരാഗത സി.പി.എം കുടംബത്തിലെ അംഗമായ കമല്‍ റോയിയെയാണ്. എൽ.ഡി.എഫിൽ എന്‍.സി.പി മത്സരിക്കുന്ന എക വാര്‍ഡാണിത്​. കഴിഞ്ഞതവണ ബി.ജെ.പിയുടെ സിമി ജോതിഷ് 782 വോട്ടിന് വിജയിച്ച വാര്‍ഡില്‍ ഇക്കുറി മണക്കാട് ഏരിയ കമ്മിറ്റി ഐ.ടി സെല്ലി​ൻെറ കണ്‍വീനറായ കെ.കെ. സുരേഷാണ്​ സ്​ഥാനാർഥി. ഇവര്‍ക്ക് പുറമേ എസ്.ഡി.പി.ഐ സ്ഥാനാർഥിയും സ്വതന്ത്രയും മത്സരരംഗത്തുണ്ട്​. മൂന്നാം പുത്തന്‍ തെരുവ്, അഴിക്കോട്ട, ശ്രീവാരഹം, കുറ്റിക്കാട്, മണക്കാട്, അട്ടങ്ങുളങ്ങര, കരിമഠം കോളനി എന്നിവിടങ്ങളിലായി വ്യാപിച്ചുകിടക്കുന്ന വാര്‍ഡില്‍ ഏഴ് ബൂത്തുകളിലായി 8038 വോട്ടുകളാണുള്ളത്​. വാര്‍ഡില്‍ ഇക്കുറി പ്രവചനങ്ങള്‍ അസാധ്യമാകുന്ന തരത്തിലാണ് പ്രചാരണം ചൂടുപിടിക്കുന്നത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.