കോർപ​േറഷനിൽ നടക്കാൻപോകുന്നത്​ മോദി മാജിക് ^സുരേഷ് ഗോപി

കോർപ​േറഷനിൽ നടക്കാൻപോകുന്നത്​ മോദി മാജിക് -സുരേഷ് ഗോപി തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കോര്‍പറേഷനില്‍ നടക്കാൻ​ പോകുന്നത്​ മോദി മാജിക്​​ ആയിരിക്കുമെന്ന്​ ​ സുരേഷ് ഗോപി എം.പി. പൂജപ്പുരയിൽ എൻ.ഡി.എ തെരഞ്ഞെടുപ്പ് ​ഒാഫിസ്​ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എൻ.ഡി.എ സ്ഥാനാര്‍ഥികള്‍ വന്‍ഭൂരിപക്ഷത്തോടെ കോര്‍പറേഷന്‍ ഭരണം പിടിച്ചെടുക്കും. അഴിമതിക്കെതിരെ വോട്ട് ചെയ്യാന്‍ കമ്യൂണിസ്​റ്റ്​, കോണ്‍ഗ്രസ്​ നേതാക്കള്‍ ആഹ്വാനം ചെയ്യണം. അഴിമതിരഹിത ഭരണമാണ് എന്‍.ഡി.എയുടേത്. അതാണ് കേന്ദ്രത്തില്‍ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഒ. രാജഗോപാല്‍ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. പൂജപ്പുര വാര്‍ഡിലെ എൻ.ഡി.എ സ്ഥാനാർഥി വി.വി. രാജേഷ്, ശശികുമാർ, ശിവന്‍കുട്ടി, ഡോ. വിജയലക്ഷ്മി, കൃഷ്ണകുമാര്‍ എന്നിവർ പ​െങ്കടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.