പത്രികാ സമർപ്പണം ഇന്നവസാനിക്കും

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പി​ൻെറ നാമനിർദേശ പത്രികാ സമർപ്പണം വ്യാഴാഴ്ച അവസാനിക്കും. വെള്ളിയാഴ്ചയാണ് പത്രികകളുടെ സൂക്ഷ്മ പരിശോധന. വാർഡ് അടിസ്ഥാനത്തിൽ പ്രത്യേക സമയം നൽകിയാണ്​ സൂക്ഷ്മ പരിശോധന നടത്തുന്നത്. കോവിഡി​ൻെറ പശ്ചാത്തലത്തിൽ സ്ഥാനാർഥിക്കും നിർദേശകനും ഏജൻറിനും മാത്രമേ പരിശോധനാ ഹാളിലേക്ക്​ പ്രവേശനം അനുവദിക്കൂവെന്ന് കലക്​ടർ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു. രാവിലെ ഒമ്പതുമുതലാണ് സൂക്ഷ്മ പരിശോധന ആരംഭിക്കുന്നത്. ജില്ല പഞ്ചായത്തി​ൻെറ നാമനിർദേശ പത്രികകളുടെ പരിശോധന കലക്​ടറുടെ ചേംബറിലും കോർപറേഷനിലെ ഒന്നുമുതൽ 25 വരെ വാർഡുകളിലെ സൂക്ഷ്മ പരിശോധന ജില്ല പ്ലാനിങ് ഓഫിസിലും 26 മുതൽ 50 വരെ വാർഡുകളിലേത് ജില്ല സപ്ലൈ ഓഫിസിലും 51 മുതൽ 75 വരെ ഡിവിഷനുകളിലേത് സബ് കലക്​ടറുടെ ഓഫിസിലുമാണ്. കുടപ്പനക്കുന്ന് സിവിൽ സ്​റ്റേഷനിലാണ് ഈ ഓഫിസുകൾ. 76 മുതൽ 100 വരെ ഡിവിഷനുകളിലേത് പി.എം.ജിയിലെ തൊഴിൽ ഭവനിൽ പ്രവർത്തിക്കുന്ന ജില്ല ലേബർ ഓഫിസിലാണ് നടക്കുന്നത്. മുനിസിപ്പാലിറ്റികൾ, ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകൾ എന്നിവിടങ്ങളിലെ പത്രികകളുടെ സൂക്ഷ്മ പരിശോധന അതത് റിട്ടേണിങ് ഓഫിസർമാരുടെ കാര്യാലയങ്ങളിൽ നടക്കും. ഇതുസംബന്ധിച്ച വിശദമായ പട്ടിക തെരഞ്ഞെടുപ്പ് വിജ്ഞാപനത്തോടൊപ്പം പ്രസിദ്ധീകരിക്കുന്ന ഫോം-1ൽ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും ഇതനുസരിച്ചുവേണം സ്ഥാനാർഥികളും ബന്ധപ്പെട്ടവരും എത്തേണ്ടതെന്നും കലക്​ടർ അറിയിച്ചു. ഒരുസമയം പരമാവധി 30 പേരെ മാത്രമേ സൂക്ഷ്മ പരിശോധനാ ഹാളിലേക്ക്​ പ്രവേശിപ്പിക്കൂ. സൂക്ഷ്മ പരിശോധന രാവിലെ ഒമ്പതിന് ആരംഭിക്കുമെങ്കിലും ഓരോ വാർഡി​ൻെറയും പരിശോധന നടക്കുന്ന സമയം ബന്ധപ്പെട്ട സ്ഥാനാർഥികളെ അറിയിച്ചിട്ടുണ്ട്. തിരക്കൊഴിവാക്കുന്നതിന്​ ഈ സമയക്രമം എല്ലാവരും പാലിക്കാൻ തയാറാകണം. സൂക്ഷ്മ പരിശോധന നടക്കുന്ന ഹാളിനുള്ളിൽ സാമൂഹിക അകലം പാലിച്ചാകും കസേരകൾ ക്രമീകരിക്കുക. കോവിഡ് പശ്ചാത്തലത്തിൽ നടത്തുന്ന ക്രമീകരണങ്ങളോട് എല്ലാവരും സഹകരിക്കണമെന്നും കലക്​ടർ അഭ്യർഥിച്ചു. സൂക്ഷ്മ പരിശോധനക്കുശേഷം നവംബർ 23 വരെ സ്ഥാനാർഥിത്വം പിൻവലിക്കാൻ സമയമുണ്ട്. അതിനുശേഷമാകും അന്തിമ സ്ഥാനാർഥി പട്ടിക പ്രസിദ്ധീകരിക്കുക.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.