പാപ്പനംകോട് നേടാൻ കടുത്ത പോരാട്ടം

നേമം: കോർപറേഷൻ 52ാം വാര്‍ഡായ പാപ്പനംകോട് കടുത്ത മത്സരത്തിന്​ വേദിയാകുമെന്നാണ്​ നിരീക്ഷകരുടെ പക്ഷം. വനിതാ ജനറല്‍ വാര്‍ഡായ പാപ്പനംകോട്ട് ആശാ വര്‍ക്കറും നിലവിലെ മണ്ഡലം സെക്രട്ടറിയുമായ വി. സുജി സുരേഷ് (49) ആണ് കോണ്‍ഗ്രസ് സ്ഥാനാർഥി. മഹിള കോണ്‍ഗ്രസ്​ നേമം ബ്ലോക്ക് വൈസ്പ്രസിഡൻറായിരുന്നു. പ്രവര്‍ത്തന പരിചയം വോട്ടാക്കി മാറ്റാന്‍ സാധിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് ഇവര്‍. മുന്‍ കൗണ്‍സിലര്‍ ജി.എസ്. ആശാനാഥ് (32) എൻ.ഡി.എക്കുവേണ്ടി രണ്ടാം പോരാട്ടത്തിന് ഇറങ്ങുന്നു. മുന്‍ കൗണ്‍സിലര്‍ എന്ന ലേബല്‍ വിജയത്തിന് സഹായകമാകുമെന്നാണ് ഇവരുടെ വിശ്വാസം. നിലവില്‍ യുവമോര്‍ച്ച ജില്ല സെക്രട്ടറിയാണ്. വാര്‍ഡ് തിരികെപ്പിടിക്കാൻ എന്‍.എസ്. മായ (40) യെയാണ് സി.പി.എം മത്സരത്തിനിറക്കിയത്. നേമം ഇടഗ്രാമം സ്വദേശിയാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 500ല്‍പരം വോട്ട്​ ഭൂരിപക്ഷത്തിലാണ് ബി.ജെ.പി സ്ഥാനാർഥി ചന്ദ്രന്‍ പാപ്പനംകോട് വാര്‍ഡില്‍ വിജയിച്ചത്. സി.പി.എമ്മിനുള്ളില്‍ നിലനിന്ന ചില ആഭ്യന്തരപ്രശ്‌നങ്ങള്‍ ബി.ജെ.പിക്ക് ഗുണംചെയ്തു. എന്നാല്‍, അദ്ദേഹം മരിച്ചതോടെ ബന്ധുവായ ആശാനാഥ് ഉപതെരഞ്ഞെടുപ്പിൽ മത്സരിച്ച്​ കൗൺസിലറായി. 34 വോട്ട്​ ഭൂരിപക്ഷത്തിനായിരുന്നു ജയം. ചിത്രവിവരണം: വി. സുജി സുരേഷ് (കോണ്‍ഗ്രസ്), ജി.എസ്. ആശാനാഥ് (ബി.ജെ.പി), എന്‍.എസ്. മായ (സി.പി.എം). V Suji Suresh__ CONGRESS__ pappanamcode GS Asha Nath__ BJP__ pappanamcode NS Maya__ CPM__ pappanamcode

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.