മത്സരചിത്രം തെളിയുന്നു, അടങ്ങാതെ വിമതശബ്​ദം

തിരുവനന്തപുരം: കോർപറേഷനിൽ 100 വാർഡുകളിലും സ്ഥാനാർഥി നിർണയം അന്തിമഘട്ടമെത്തിയതോടെ മൂന്ന് മുന്നണികളിലും താഴെത്തട്ടിലുള്ള പ്രതിഷേധം കനക്കുന്നു. നിലവിലെ കൗൺസിലർമാർ തന്നെ പലയിടങ്ങളിലും റിബലുകളായി രംഗത്തെത്താൻ സാധ്യതയുള്ളതിനാൽ ഇവരെ തണുപ്പിക്കാനുള്ള ചർച്ചകളിലാണ് പാർട്ടി നേതൃത്വം. പള്ളിത്തുറ വാർഡിൽ കോൺഗ്രസ് സ്ഥാനാർഥി ആറ്റിപ്ര സന്തോഷി​െനതിരെ സിറ്റിങ് കൗൺസിലർ പ്രതിഭ ജയകുമാർ റിബലായി ഇറങ്ങുമെന്ന പ്രചാരണം ശക്തമാണ്. 2010ൽ യു.ഡി.എഫ് സ്ഥാനാർഥിയും നിലവിലെ കെ.പി.സി.സി സെക്രട്ടറിയുമായ ജോൺ വിന്യേഷിനെതിരെ റിബലമായി മത്സരിച്ച വ്യക്തിയാണ് സന്തോഷ്. അന്ന് വിരലിലെണ്ണാവുന്ന വോട്ടുകൾക്കായിരുന്നു സി.പി.എം സ്ഥാനാർഥി വിജയിച്ചത്. സന്തോഷ് പിടിച്ച ആയിരത്തോളം വോട്ടുകളായിരുന്നു യു.ഡി.എഫ് സ്ഥാർഥിയുടെ പരാജയത്തിന് കാരണം. ഇതോടെ സന്തോഷി​െന പാർട്ടി സസ്പെൻഡ് ചെയ്തിരുന്നു. എന്നാൽ കഴിഞ്ഞ തവണ യു.ഡി.എഫിൽ റിബൽ ഇല്ലാതെ ഇറങ്ങിയ പ്രതിഭ എൽ.ഡി.എഫിൽനിന്ന് വാർഡ് തിരികെ പിടിക്കുകയും ചെയ്തു. ഇത്തവണ വീണ്ടും യു.ഡി.എഫ് സ്ഥനാർഥിക്കെതിരെ റിബലുണ്ടായാൽ 2010ലെ തിരിച്ചടിയുണ്ടാകുമെന്ന ഭയം കോൺഗ്രസിനുണ്ട്. അതിനാൽ തന്നെ പ്രതിഭ ജയകുമാറിനെ മത്സരംഗത്തേക്ക് ഇറക്കാതിരിക്കാനുള്ള ശ്രമങ്ങളാണ് ഒരുഭാഗത്ത് നടക്കുന്നത്. കാലടി വാർഡിൽ പ്രചാരണം തുടങ്ങിയ ശ്യാം മോഹനെ കേരള കോൺഗ്രസ് മാണി വിഭാഗത്തിനായി സി.പി.എം പിൻവലിച്ചത് പ്രതിഷേധത്തിന് വഴിയൊരുക്കിയിട്ടുണ്ട്. ഇത്തവണ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽനിന്ന് വിട്ടുനിൽക്കാനും അല്ലെങ്കിലും എൽ.ഡി.എഫ് സ്ഥാനാർഥിക്കെതിരെ റിബലിനെ നിർത്താനും പാർട്ടി അണികൾക്കിടയിൽ ആലോചനയുണ്ട്. നെട്ടയത്ത് സി.പി.എം എല്‍.സി അംഗമായ നല്ലപെരുമാള്‍ സ്വതന്ത്രനായി പ്രചാരണം തുടങ്ങിക്കഴിഞ്ഞു. ഇദ്ദേഹത്തെ പാര്‍ട്ടിയില്‍നിന്ന്​ പുറത്താക്കുകയും ചെയ്തു. പി.ടി.പി നഗറില്‍ തുടര്‍ച്ചയായി ഒരാളെതന്നെ സ്ഥനാര്‍ഥിയാക്കുന്നുവെന്നാരോപിച്ച് എ.ഐ.വൈ.എഫ് മണ്ഡലം സെക്രട്ടി ദിലീപും കൂടെയുള്ളവരും രാജി​െവച്ചു. പാര്‍ട്ടി നേതാക്കള്‍ക്കെതിരെ ആരോപണങ്ങളും ഉന്നയിച്ചിട്ടുണ്ട്. കോണ്‍ഗ്രസില്‍ നന്തന്‍കോട് വാര്‍ഡില്‍ മുന്‍ സി.പി.എം നേതാവിനെ സ്ഥനാർഥിയാക്കിയതില്‍ പ്രതിഷേധം ശക്തമാണ്. മഹിള കോണ്‍ഗ്രസ് ഭാരവാഹി പാര്‍ട്ടിയില്‍നിന്ന്​ രാജി​െവച്ചു. മുന്‍ കൗണ്‍സിലര്‍ക്ക് വാര്‍ഡ് നല്‍കാത്തതിലും ഒരുവിഭാഗം പ്രവര്‍ത്തകര്‍ക്ക് ശക്തമായ പ്രതിഷേധമുണ്ട്. ഇവിടേയും വിമത സ്ഥനാര്‍ഥിയുണ്ടാകുമെന്നാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്. നെടുങ്കാട് വാര്‍ഡ് ഘടകകക്ഷിക്ക് നല്‍കിയതിനെ തുടര്‍ന്ന് ഒരുവിഭാഗം പ്രവര്‍ത്തകര്‍ പ്രതിഷേധത്തിലാണ്. ബി.ജെ.പിയിലും അസ്വാരസ്യങ്ങൾ ശക്തമാണ്. വാർഡിലെ പ്രവർത്തകരെ സ്ഥാനാർഥികളെ പരിഗണിക്കുന്നതിന് പകരം സിറ്റിങ് കൗൺസിലർമാരായ ചില വനിതളെ വിവിധ വാർഡുകളിലേക്ക് കെട്ടിയേൽപിക്കുന്നുവെന്നാണ് പ്രാദേശിക നേതൃത്വത്തി​ൻെറ ആരോപണം. സ്വന്തം ലേഖകൻ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.