പേട്ടയിൽ ആരുടെ കൈ ഉയരും‍?

(സ്ഥാനാർഥികളുടെ ഫോട്ടോ മെയിലിൽ അയച്ചിട്ടുണ്ട്) തിരുവനന്തപുരം: കഴിഞ്ഞ കോർപറേഷൻ തെരഞ്ഞെടുപ്പിൽ നഗരത്തിലെ ഭൂരിഭാഗം വാർഡുകളും യു.ഡി.എഫിനെ കൈവിട്ടപ്പോൾ കോൺഗ്രസ് തലയുയർത്തി നിന്ന വാർഡുകളിൽ ഒന്നാണ് പേട്ട. യു.ഡി.എഫ് പാർലമൻെററി പാർട്ടി നേതാവായ ഡി. അനിൽകുമാർ 1242 വോട്ടുകൾക്കാണ് ഇവിടെ സി.പി.എമ്മിനെ തറപറ്റിച്ചത്. പേട്ടയിൽ ഇത്തവണയും കൈയുയർത്താമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ്. വാർഡ് വനിത സംവരണമായതോടെ കോൺഗ്രസിൻെറ സിറ്റിങ് വാർഡായ പേട്ടയിൽ സീറ്റ് നിലനിർത്താൻ കെ.എസ്.യുവിലെ രാഷ്​ട്രീയ പ്രവർത്തനം ആരംഭിച്ച ആര്യ പ്രവീണിനെയാണ് യു.ഡി.എഫ് ടിക്കറ്റ് നൽകി രംഗത്തിറക്കിയിരിക്കുന്നത്. മത്സരരംഗത്ത് ആദ്യമാണെങ്കിലും ശക്തമായ രാഷ്​ട്രീയ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നാണ് ആര്യയുടെ വരവ്. ടൂറിസം വകുപ്പിലെ താൽക്കാലിക ജോലി ഉപേക്ഷിച്ചാണ് ഇത്തവണ മത്സര രംഗത്തേക്ക് ഇറങ്ങിയിരിക്കുന്നത്. പേട്ട ജങ്ഷന് സമീപമാണ് താമസം. ബി.കോമാണ് വിഭ്യാസയോഗ്യത. ഭർത്താവ്: പ്രവീൺ ചന്ദ്രൻ. മക്കൾ: പവൻ ചന്ദ്, പ്രജ്ജ്വൽ ചന്ദ്. എന്നാൽ, കഴിഞ്ഞ തവണത്തെ ക്ഷീണം മാറ്റാൻ പാർട്ടി പ്രവർത്തക സി.എസ്. സുജദേവിക്കാണ് സി.പി.എം ടിക്കറ്റ് നൽകിയിരിക്കുന്നത്. കെട്ടിടനിർമാണ ക്ഷേമനിധി ബോർഡിലെ താൽക്കാലിക ജോലി ഉപേക്ഷിച്ചാണ് ഈ 48കാരി പ്രചാരണരംഗത്തുള്ളത്. വാർഡിലെ വികസനമുരടിപ്പും ഇടത് സർക്കാറിൻെറ ഭരണനേട്ടവുമാണ് പ്രചരാണായുധം. കഴിഞ്ഞ തവണ 600 വോട്ടുമായി മൂന്നാം സ്ഥാനത്തായതിൻെറ നാണക്കേട് മാറ്റി വാർഡ് പിടിച്ചെടുക്കാനാണ് ബി.ജെ.പി ശ്രമം. മഹിള മോർച്ച തിരുവനന്തപുരം മണ്ഡലം ജനറൽ സെക്രട്ടറിയായ എസ്. റാണിയെയാണ് വാർഡ് പിടിച്ചെടുക്കാൻ ബി.ജെ.പി നേതൃത്വം ചുമതലപ്പെടുത്തിയിരിക്കുന്നത്. മത്സരംഗത്ത് ആദ്യമാണ്. പേട്ട സ്വദേശിയായ റാണി എസ്.എൻ.ഡി.പി യോഗം പേട്ട ശാഖ വനിതാസംഘം ജനറൽ സെക്രട്ടറിയായും പേട്ട ​െറസിഡൻറ്സ്​ അസോസിയേഷൻ ഭാരവാഹിയും പ്രവർത്തിച്ചിട്ടുണ്ട്. ഭർത്താവ് നിസാർ. മക്കൾ: ബോബി, ബോസ്, ലക്ഷ്മി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.