കോവിഡിനെതിരെ നൂതന സാങ്കേതികവിദ്യയുമായി സെഗുറമാക്സ്

തിരുവനന്തപുരം: ലോകത്തെ പ്രഥമ പ്ലാൻറ്​ അധിഷ്ഠിത വൈറസ് നശീകരണ സാങ്കേതികവിദ്യയുമായി ലുധിയാന ആസ്ഥാനമായ സ്​റ്റാർട്ടപ് കമ്പനി സെഗുറമാക്സ് ഗ്ലോബൽ. ഫാബ്രിക്, ഗാർമൻെറ്, പ്ലാസ്​റ്റിക് വസ്തുക്കളുടെ പ്രതലങ്ങളിൽ പറ്റിപ്പിടിക്കുന്ന വൈറസുകളിൽ 99 ശതമാനത്തെയും ഒരു മിനിറ്റിനുള്ളിൽ നിർമാർജനം ചെയ്യുന്ന കീപ്-യു-സേഫ് എന്ന ബയോഓർഗാനിക് സാങ്കേതികവിദ്യയാണ് അവർ സംസ്ഥാനത്തും അവതരിപ്പിച്ചിട്ടുള്ളത്​. നൂതനമായ ഈ സാങ്കേതികവിദ്യ ഉപയുക്തമാക്കി ഒരുനിര ഉൽപന്നങ്ങൾ കമ്പനി പുറത്തിറക്കിയിട്ടുണ്ട്. സ്യൂട്ട്കേസുകൾക്കും ഭക്ഷ്യവസ്തുക്കൾക്കും മറ്റുമുള്ള ക്ലിങ്ങ് റാപ്പുകൾ, ബ്രീത്തബ്ൾ 3 പിസി പി.പി.ഇ സ്യൂട്ടുകൾ, ഡോക്ടർമാർക്കുള്ള ബ്രീത്തബ്ൾ കോട്ടുകൾ, എൻ 95 മാസ്​ക്കുകൾ, ബെഡ് ലിനൻ, ഡോക്ടർ സീറ്റ് കവറുകൾ, ട്രാവൽ ജാക്കറ്റുകൾ, ഓൾവെതർ ജാക്കറ്റുകൾ, എയർലൈൻ സീറ്റ് കവറുകൾ, ഫേസ് ഷീൽഡുകൾ, ടേബിൾ കവറുകൾ, ഗ്ലൗസുകൾ, യൂനിഫോമുകൾ, ഗ്രോസറി ഷോപ്പിങ് ബാഗുകൾ, റാപ്പിങ് പേപ്പറുകൾ തുടങ്ങി വ്യത്യസ്ത ശ്രേണികളിലുള്ള ഉൽപന്നങ്ങളാണ് കമ്പനി പുറത്തിറക്കിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.