സംവരണ പ്രക്ഷോഭം ഗൂഢാലോചന -ബി.ജെ.പി

തിരുവനന്തപുരം: മുന്നാക്ക വിഭാഗങ്ങളുടെ സംവരണത്തി​ൻെറ പേരിൽ നടക്കുന്ന പ്രക്ഷോഭം ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള മുസ്​ലിം ലീഗി​ൻെറയും മറ്റ്​ തീവ്രവർഗീയ പ്രസ്ഥാനങ്ങളുടെയും ഗൂഢാലോചനയാണെന്ന് ബി.ജെ.പി സംസ്​ഥാന പ്രസിഡൻറ്​ കെ. സുരേന്ദ്രൻ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. മുന്നാക്ക സംവരണത്തിനെതിരെ ആസൂത്രിത നീക്കമാണ് നടക്കുന്നത്. പിണറായി വിജയനോട് അടുപ്പമുള്ള കാന്തപുരവും ഇടതുമുന്നണിക്കൊപ്പം പ്രവർത്തിക്കുന്ന ഐ.എൻ.എല്ലും ഒരു മുന്നണിയിലുമില്ലാത്ത തീവ്രവാദ സംഘടനകളും കുഞ്ഞാലിക്കുട്ടിക്ക് പിന്നിൽ അണിനിരക്കുന്നതിൽ അസ്വാഭാവികതയുണ്ട്. ഇതിൽ കുഞ്ഞാലിക്കുട്ടിയുടെ ഇടപെടൽ ദുരൂഹമാണെന്നും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.