കോവിഡ് പരിശോധന: പുതുക്കിയ നിരക്കുകള്‍

തിരുവനന്തപുരം: സ്വകാര്യ ലാബുകളിലെ കോവിഡ് പരിശോധനാ നിരക്കുകള്‍ പുതുക്കി നിശ്ചയിച്ചതായി ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ.എസ്. ഷിനു അറിയിച്ചു. ആര്‍.ടി.പി.സി.ആര്‍ (ഓപണ്‍ സിസ്​റ്റം), ട്രൂനാറ്റ് പരിശോധനകള്‍ക്ക് 2100 രൂപയും ജീന്‍ എക്‌സ്‌പർട്ട്​ പരിശോധനക്ക്​ 2500 രൂപയുമാണ് പുതിയ നിരക്ക്. ആൻറിജന്‍ ടെസ്​റ്റിന് 625 രൂപ നല്‍കിയാല്‍ മതി. സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കിനെക്കാള്‍ കൂടുതല്‍ തുക ലാബുകള്‍ ഈടാക്കുന്നതായി ശ്രദ്ധയിൽപെട്ടാല്‍ dmohealthtvm@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫിസിനെ അറിയിക്കണമെന്നും അറിയിപ്പില്‍ പറയുന്നു. ഉദ്ഘാടനം ചെയ്തു തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പ്രാദേശിക റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച പുളിമാത്ത് പഞ്ചായത്തിലെ പന്തടിക്കളം - അമ്പഴംകുഴി റോഡി​ൻെറ ഉദ്ഘാടനം, കാട്ടുപുറം - മഹാദേവരുപച്ച റോഡി​ൻെറ നിര്‍മാണോദ്ഘാടനം എന്നിവ ബി. സത്യന്‍ എം.എല്‍.എ നിര്‍വഹിച്ചു. 20 ലക്ഷം ചെലവഴിച്ചാണ് പന്തടിക്കളം - അമ്പഴംകുഴി റോഡി​ൻെറ നിര്‍മാണം പൂര്‍ത്തിയാക്കിയത്. കാട്ടുപുറം - മഹാദേവരുപച്ച റോഡി​ൻെറ നിര്‍മാണത്തിന്​ എം.എല്‍.എയുടെ ആസ്​തിവികസനഫണ്ടില്‍നിന്ന്​ 25 ലക്ഷം അനുവദിച്ചിട്ടുണ്ട്. ചടങ്ങില്‍ പുളിമാത്ത് പഞ്ചായത്ത് പ്രസിഡൻറ്​ ബി. വിഷ്ണു അധ്യക്ഷതവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം കെ. വത്സലകുമാര്‍, ഗ്രാമപഞ്ചായത്ത് അംഗം അജിതകുമാരി, സ്​റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്മാര്‍, പഞ്ചായത്ത് മെംബര്‍മാര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.