ടൂറിസത്തിന്​ കേന്ദ്രം പാക്കേജ് പ്രഖ്യാപിക്കണം -മന്ത്രി കടകംപള്ളി

-കേരളത്തെ വാഴ്​ത്തി കേ​ന്ദ്ര മന്ത്രി പ്രഹ്ലാദ്​ സിങ്​ തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിയില്‍ തകര്‍ച്ച നേരിടുന്ന രാജ്യത്തെ വിനോദസഞ്ചാരമേഖലയുടെ തിരിച്ചുവരവിന് കേന്ദ്ര ഇടപെടല്‍ ഉണ്ടാകണമെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ടൂറിസംമേഖലയുടെ തിരിച്ചുവരവിന് സമഗ്രമായ പദ്ധതി ആവശ്യമാണ്. ഇതിനായി ഈ രംഗത്തെ സംരംഭകര്‍ക്കും തൊഴിലാളികള്‍ക്കുമായി പ്രത്യേക വായ്പപദ്ധതികളും സാമ്പത്തിക ഉത്തേജന പാക്കേജുകളും പ്രഖ്യാപിക്കണം. കേന്ദ്ര ടൂറിസം സഹമന്ത്രി പ്രഹ്ലാദ്‌ സിങ്‌ പട്ടേൽ വിളിച്ച വിവിധ സംസ്ഥാനങ്ങളിലെ ടൂറിസം മന്ത്രിമാരുടെ ഓണ്‍ലൈന്‍ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനങ്ങള്‍ക്കിടയിലുള്ള ആഭ്യന്തര വിനോദസഞ്ചാരികളുടെ യാത്ര സുഗമമാക്കാന്‍ വേണ്ട ഉത്തരവ് കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിക്കണം. ടൂറിസം സംരഭകരുടെ വായ്പകള്‍ക്ക് 2021 മാര്‍ച്ച് വരെയെങ്കിലും മൊറട്ടോറിയം നീട്ടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേരളത്തി​ൻെറ കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നും ലോക്​ഡൗണ്‍ കാലയളവില്‍ വിദേശവിനോദസഞ്ചാരികളുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിന്​ നടത്തിയ നടപടികള്‍ അഭിനന്ദനീയമാണെന്നും യോഗത്തെ അഭിസംബോധന ചെയ്​ത പ്രഹ്ലാദ്‌ സിങ്‌ പട്ടേൽ പറഞ്ഞു. സ്വന്തം രാജ്യത്തെക്കാള്‍ സുരക്ഷിതത്വം അനുഭവപ്പെടുന്നത് കേരളത്തിലാണെന്നും ഇവിടെത്തന്നെ തങ്ങാന്‍ അനുവദിക്കണമെന്നും​ ആവശ്യപ്പെട്ട് വിദേശവിനോദസഞ്ചാരി ഹൈകോടതിയെ സമീപിച്ച കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.