അസം സർക്കാർ തീരുമാനം ഇസ്‌ലാമോഫോബിക് -എസ്.ഡി.പി.ഐ

തിരുവനന്തപുരം: അസമില്‍ മദ്‌റസകള്‍ അടച്ചുപൂട്ടാനുള്ള ഇസ്‌ലാമോഫോബിക് തീരുമാനം പിന്‍വലിക്കണമെന്ന് എസ്.ഡി.പി.ഐ ദേശീയ പ്രസിഡൻറ് എം.കെ. ഫൈസി ആവശ്യപ്പെട്ടു. പിന്നാക്കം നില്‍ക്കുന്ന മുസ്‌ലിം സമൂഹത്തെ മുഖ്യധാരയിലെത്തിക്കുന്നതിനാണ്​ സംവരണം പോലെ ഉത്തരേന്ത്യയില്‍ സര്‍ക്കാര്‍ എയ്​ഡഡ് മദ്‌റസകള്‍ ആരംഭിച്ചത്. മുസ്‌ലിം സമൂഹത്തെ അടിച്ചമര്‍ത്താനും അവകാശങ്ങള്‍ നിഷേധിക്കാനുമുള്ള ഫാഷിസ്​റ്റ്​ അജണ്ടയാണ്​ അസം സര്‍ക്കാർ നടപടിയെന്നും സംസ്​ഥാനത്തെ മുസ്‌ലിംകള്‍ ഇപ്പോള്‍ തന്നെ പൗരത്വം നഷ്​ടപ്പെടുമോയെന്ന ഭീഷണിയിലാണെന്നും പ്രസ്​താവനയിൽ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.