കടന്നല്‍ കുത്തേറ്റ് ബൈക്ക് യാത്രക്കാരന്‍ മരിച്ചു

വെള്ളറട: കടന്നല്‍കുത്തേറ്റ് ബൈക്ക് യാത്രക്കാരന്‍ മരിച്ചു. ഒറ്റശേഖരമംഗലം ആലച്ചല്‍കോണം സുനിത നിവാസില്‍ സജീന്ദ്രകുമാര്‍ (ഉണ്ണികൃഷ്ണന്‍-52) ആണ് ബൈക്ക് യാത്രക്കിടെ കടന്നല്‍ കുത്തേറ്റ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ 9.30 ഓടെയായിരുന്നു സംഭവം. കുറ്റിയാണിക്കാടില്‍ താമസിക്കുന്ന മാതാവിനെക്കണ്ട് വീടിലേക്കു മടങ്ങുന്ന വഴി വാളികോട്ടു​െവച്ചാണ് കൂട്ടമായെത്തിയ കടന്നല്‍ക്കൂട്ടം ആക്രമിച്ചത്. കുത്തേറ്റ്​ നിലത്തുവീണ ഇയാളെ പൂഴനാട് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഭാര്യ: പ്രിയദര്‍ശിനി. മക്കള്‍: ജയകൃഷ്ണന്‍, യദു കൃഷ്ണ. സമീപത്ത്​ മത്സ്യക്കച്ചവടം നടത്തുകയായിരുന്ന ഒരാള്‍ക്കു കൂടി കടന്നല്‍ കുത്തേറ്റു. sagendhrakumar(52).jpg

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.