മഅ്​ദനിയുടെ ജീവൻ രക്ഷിക്കാൻ മുഖ്യമന്ത്രി ഇടപെട്ടേ തീരൂ -ഷെമീറ മഅ്​ദനി

തിരുവനന്തപുരം: നീതി നിഷേധങ്ങൾക്കും ഭരണകൂട ഭീകരതകൾക്കും വിധേയനായി പതിറ്റാണ്ടായി കർണാടകയിൽ തളച്ചിട്ടിരിക്കുന്ന അബ്​ദുന്നാസിർ മഅ്​ദനിക്ക്​ വിദഗ്ധ ചികിത്സ നൽകി ജീവൻ രക്ഷിക്കാൻ മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്ന് മഅ്​ദനിയുടെ മകൾ ഷെമീറ. 'ജീവൻ തരാം മഅ്​ദനിയെ തരൂ' എന്ന മുദ്രാവാക്യവുമായി വിമൻസ് ഇന്ത്യ മൂവ്മൻെറ്​ സെക്ര​േട്ടറിയറ്റിന് മുന്നിൽ നടത്തുന്ന സീബ്ര ലൈൻ സമരത്തിൽ സംസാരിക്കുകയായിരുന്നു അവർ. സമരം വിമൻസ് ഇന്ത്യ മൂവ്മൻെറ്​ സംസ്ഥാന പ്രസിഡൻറ്​ ശശികുമാരി വർക്കല ഉദ്​ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി രാജി മണി തൃശൂർ, ട്രഷറർ സജിനാ ഹാരിസ്, വൈസ് പ്രസിഡൻറുമാരായ മുബീന തങ്ങൾ, സരോജിനി രവി, സീന ഷാജഹാൻ, സെക്രട്ടറിമാരായ നിമിഷ താമരക്കുളം, റജുല മജീദ്, അമ്പിളി വിജയൻ, സൈനബ ഫൈസൽ, സുനിത സമദ്, റംസീന ബാനു, മറിയം ബഷീർ, ഫരീദ, ആത്തിഖാ ഫക്രുദീൻ, പത്മിനി ഡി. നെട്ടൂർ, ഷീജ അസീസ്, ഷീബ പത്തടി എന്നിവർ പങ്കെടുത്തു. tvgpb1 അബ്​ദുന്നാസിർ മഅ്​ദനിയുടെ ജീവൻ രക്ഷിക്കാൻ മുഖ്യമന്ത്രി ഇടപെടണമെന്നാവശ്യപ്പെട്ട് മഅ്​ദനിയുടെ മകൾ ഷെമീറയുടെ നേതൃത്വത്തിൽ വിമൻസ് ഇന്ത്യ മൂവ്മൻെറ്​ സെക്ര​േട്ടറിയറ്റിലേക്ക് നടത്തിയ സമരം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.