കോളജുകൾക്ക്​ സംസ്​ഥാനതല അക്രഡിറ്റേഷൻ; ഒാൺലൈൻ അപേക്ഷ സ്വീകരിച്ചുതുടങ്ങി

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ സ്​ഥാപനങ്ങളുടെ ഗ്രേഡിങ്ങിനായി ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ രൂപവത്​കരിച്ച സ്​റ്റേറ്റ് അസസ്​മൻെറ്​ ആൻഡ്​ അക്രഡിറ്റേഷന്‍ സൻെറര്‍ (സാക്) കോളജുകളില്‍നിന്ന്​ ഓണ്‍ലൈൻ അപേക്ഷ സ്വീകരിച്ചുതുടങ്ങി. നാഷനല്‍ അസസ്​മൻെറ്​ ആൻഡ്​​ അക്രഡിറ്റേഷന്‍ കൗൺസിൽ (നാക്) മാതൃകയിലാണ് 'സാക്കി'​ൻെറ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നത്. സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് സ്വാശ്രയ മേഖലയിലുള്ള മുഴുവന്‍ അഫിലിയേറ്റഡ് കോളജുകള്‍ക്കും സർവകലാശാലകള്‍ക്കും സാക്കിന് അപേക്ഷ നല്‍കാം. മെഡിക്കല്‍, എൻജിനീയറിങ്​, ആര്‍ട്സ് ആൻഡ്​സയന്‍സ് തുടങ്ങിയ എല്ലാ കോളജുകള്‍ക്കും അപേക്ഷിക്കാം. നാക് മാതൃകയിലാണെങ്കിലും സാക് ഗ്രേഡിങ്ങില്‍ സംസ്​ഥാന സാഹചര്യത്തിനനുസരിച്ച് പുതിയ വിലയിരുത്തല്‍ മാനദണ്ഡങ്ങള്‍ ഉണ്ടാകും. സാമൂഹിക, സമന്വയ, ശാസ്ത്രീയ മനോവൃത്തി, മതേതര കാഴ്ചപ്പാട് എന്നിവ ഇതില്‍ ഉള്‍പ്പെടും. സാക് ഗ്രേഡിങ്ങില്‍ ഗ്രാമീണ മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പരിഗണന ഉറപ്പാക്കുന്നുണ്ട്. കോളജുകള്‍ സ്ഥിതിചെയ്യുന്ന സ്ഥലങ്ങളിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെടുത്തി നടത്തുന്ന സാമൂഹിക പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കും. ജില്ല അടിസ്ഥാനത്തില്‍ കോളജുകള്‍ക്ക് മാർഗനിര്‍ദേശം നല്‍കുന്ന ശിൽപശാലകള്‍ കൗണ്‍സില്‍ നടത്തിക്കഴിഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ക്ക്​ http://www.kshec.kerala.gov.in). സാക് പ്രവര്‍ത്തനങ്ങള്‍ക്ക് കോഓഡിനേറ്റര്‍: ഡോ. ഷെഫീഖ്. വി, മൊബൈല്‍: 8281942902, ഇ-മെയില്‍: saackerala@gmail.com.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.