പാഠത്തിൽനിന്ന് എല്ലാവരും പാടത്തേക്ക്; കുഞ്ഞുകരങ്ങൾ വീണ്ടും ഞാറുനട്ടു

കിളിമാനൂർ: മടവൂർ ഗവ. എൽ.പി.എസിലെ ഇളംകുരുന്നുകൾ ഇക്കുറിയും പാടത്തിറങ്ങി. കോവിഡ് നിയന്ത്രണമുള്ളതിനാൽ ആനകുന്നം ഏലാക്ക്​ സമീപത്തെ ചില കുട്ടികൾക്ക് മാത്രമേ ഞാറുനടാൻ കഴിഞ്ഞുള്ളൂ. സ്കൂളിലെ കാർഷിക ക്ലബി​ൻെറ ആഭിമുഖ്യത്തിൽ ഏറ്റെടുത്ത തനതു പ്രവർത്തനമാണ് 'പാഠത്തിൽനിന്ന് എല്ലാവരും പാടത്തേക്ക്' എന്ന പദ്ധതി. ഞാറുനടീൽ വി. ജോയി എം.എൽ.എ ഉദ്ഘാടനം ചെയ്​തു. മടവൂർ പഞ്ചായത്ത് പ്രസിഡൻറ് ഗിരിജ ബാലചന്ദ്രൻ അധ്യക്ഷത വഹിച്ചു. മറ്റ് ജനപ്രതിനിധികൾ, യുവകർഷകനായ സജിത്ത്, പി.ടി.എ ഭാരവാഹികൾ, അധ്യാപകർ എന്നിവർ പങ്കെടുത്തു. kmr pho 30 - 1 b മടവൂർ ഗവ. എൽ.പി.എസി​ൻെറ നേതൃത്വത്തിൽ സംഘടിപ്പിച്ച ഞാറുനടീൽ വി. ജോയി എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.