Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Sep 2020 11:59 PM GMT Updated On
date_range 30 Sep 2020 11:59 PM GMTപാഠത്തിൽനിന്ന് എല്ലാവരും പാടത്തേക്ക്; കുഞ്ഞുകരങ്ങൾ വീണ്ടും ഞാറുനട്ടു
text_fieldsbookmark_border
കിളിമാനൂർ: മടവൂർ ഗവ. എൽ.പി.എസിലെ ഇളംകുരുന്നുകൾ ഇക്കുറിയും പാടത്തിറങ്ങി. കോവിഡ് നിയന്ത്രണമുള്ളതിനാൽ ആനകുന്നം ഏലാക്ക് സമീപത്തെ ചില കുട്ടികൾക്ക് മാത്രമേ ഞാറുനടാൻ കഴിഞ്ഞുള്ളൂ. സ്കൂളിലെ കാർഷിക ക്ലബിൻെറ ആഭിമുഖ്യത്തിൽ ഏറ്റെടുത്ത തനതു പ്രവർത്തനമാണ് 'പാഠത്തിൽനിന്ന് എല്ലാവരും പാടത്തേക്ക്' എന്ന പദ്ധതി. ഞാറുനടീൽ വി. ജോയി എം.എൽ.എ ഉദ്ഘാടനം ചെയ്തു. മടവൂർ പഞ്ചായത്ത് പ്രസിഡൻറ് ഗിരിജ ബാലചന്ദ്രൻ അധ്യക്ഷത വഹിച്ചു. മറ്റ് ജനപ്രതിനിധികൾ, യുവകർഷകനായ സജിത്ത്, പി.ടി.എ ഭാരവാഹികൾ, അധ്യാപകർ എന്നിവർ പങ്കെടുത്തു. kmr pho 30 - 1 b മടവൂർ ഗവ. എൽ.പി.എസിൻെറ നേതൃത്വത്തിൽ സംഘടിപ്പിച്ച ഞാറുനടീൽ വി. ജോയി എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story