ബാലരാമപുരത്ത് കോവിഡ്​ മരണങ്ങൾ വർധിക്കുന്നു

* ഇതുവരെ മരിച്ചത് ഒമ്പതു​പേർ ബാലരാമപുരം: ബാലരാമപുരം മേഖലയിൽ കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം വർധിക്കുന്നു. ചൊവ്വാഴ്ച കോവിഡ് ബാധിച്ച് രണ്ടു​പേരാണ്​ മരിച്ചത്​. ഇതുവരെ ഒമ്പതു മരണങ്ങൾ കോവിഡ്​ മൂലമാ​െണന്ന്​ സ്​ഥിരീകരിച്ചിട്ടുണ്ട്​. പോസിറ്റിവ് കേസുകളുടെ എണ്ണം കൂടുന്തോറും നിയന്ത്രണങ്ങൾ കർശനമല്ലാതാകുന്ന സാഹചര്യമാണ്​. രോഗികൾ കുറഞ്ഞിരുന്ന സമയത്ത് കർശന നിയന്ത്രണങ്ങൾ മേഖലയിലുണ്ടായിരുന്നു. 519 പോസിറ്റിവ് കേസുകൾ ഇതുവരെ റിപ്പോർട്ട് ചെയ്തു. 338 പേർ രോഗമുക്തി നേടി. നിലവിൽ 162 പേർ ചികിത്സയിലുണ്ട്​. നെയ്യാറ്റിൻകര താലൂക്കിൻെറ വിവിധ പ്രദേശങ്ങളിൽ രോഗികളുടെ എണ്ണത്തിൽ ദിനവും വലിയ വർധന വന്നുകൊണ്ടിരിക്കുന്നു. പോസിറ്റിവായ രോഗികൾ പോലും രോഗം മറച്ചുവെച്ച് പുറത്തിറങ്ങുന്ന സ്​ഥിതിയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.