എസ്.പി.ബി അനുസ്‌മരണം

തിരുവനന്തപുരം: ഗായകനും സംഗീതസംവിധായകനും അഭിനേതാവുമായ എസ്.പി. ബാലസുബ്രഹ്മണ്യത്തെ സർക്കാറി​ൻെറ സാംസ്‌കാരിക വിനിമയ കേന്ദ്രമായ ഭാരത്​ഭവനും പ്രേംനസീർ സുഹൃദ് സമിതിയും സംയുക്തമായി അനുസ്മരിക്കുന്നു. ഓൺലൈൻ അനുസ്മരണ ചടങ്ങിൽ രവി മേനോൻ, എസ്.പി.ബിയുടെ ആത്മസുഹൃത്തും നോവലിസ്​റ്റുമായ കെ. പ്രദീപ് എന്നിവർ മുഖ്യ പ്രഭാഷണങ്ങൾ നടത്തും. ബുധനാഴ്ച വൈകീട്ട് ഏഴുമുതൽ സാംസ്‌കാരിക വകുപ്പ് മന്ത്രിയുടെയും ഭാരത്​ഭവ​ൻെറയും ഫേസ്ബു​ക്ക് പേജുകളിൽ തത്സമയവും തുടർന്ന് ഭാരത്​ഭവൻ യൂട്യൂബ് ചാനലിലും ഈ ഓർമവിരുന്ന് ലഭ്യമാകും. https://www.facebook.com/BharatBhavanKeralaOfficial/, https://www.facebook.com/AK.Balan.Official/

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.