നെടുമങ്ങാട് ജില്ല ആശുപത്രി നൂറ്റാണ്ടി​െൻറ തിളക്കത്തിൽ

നെടുമങ്ങാട് ജില്ല ആശുപത്രി നൂറ്റാണ്ടി​ൻെറ തിളക്കത്തിൽ blurb ചൊവ്വാഴ്ച രാവിലെ 11ന്​ നടക്കുന്ന ശതാബ്​ദി ദിനാഘോഷം മന്ത്രി കെ.കെ. ശൈലജ ഉദ്ഘാടനം ചെയ്യും നെടുമങ്ങാട്: നെടുമങ്ങാട് ജില്ല ആശുപത്രി ശതാബ്​ദി നിറവില്‍. നെടുമങ്ങാട്ട് രാജഭരണകാലത്ത്​ തുടങ്ങി ഇപ്പോള്‍ ശതാബ്​ദിയുടെ നിറവിലെത്തിയ നെടുമങ്ങാട് ജില്ല ആശുപത്രി പുതിയ കെട്ടിടങ്ങളുടെ ഉദ്ഘാടനത്തോടെ ശതാബ്​ദി ആഘോഷിക്കുന്നു. 1917ല്‍ ശ്രീമൂലംതിരുനാളി​ൻെറ കാലത്താണ് ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കംകുറിച്ചത്. 1919ലെ ബജറ്റില്‍ ആശുപത്രിക്ക്​ തുക വകയിരുത്തുകയും 1920ല്‍ ഇന്ന്​ കാണുന്ന ഓടിട്ട കെട്ടിടം പണിപൂര്‍ത്തിയാക്കുകയും ചെയ്തു. ടെറസ് പോര്‍ട്ടിക്കോ, കൊട്ടാരം വാര്‍ഡ് എന്നിവയുടെ നിര്‍മാണത്തോടെയാണ് ആശുപത്രിയുടെ പ്രവര്‍ത്തനം ആരംഭിച്ചത്. തുടക്കത്തില്‍ ജില്ല ആശുപത്രി എന്നാണ് പേരുനല്‍കിയിരുന്നതെങ്കിലും സ്വാതന്ത്ര്യാനന്തരം താലൂക്ക് ആശുപത്രി എന്ന് പുനര്‍നാമകരണം ചെയ്തു. 2015ലാണ് വീണ്ടും താലൂക്ക് ആശുപത്രിയെ ജില്ല ആശുപത്രിയായി ഉയര്‍ത്തിയത്. ചൊവ്വാഴ്ച രാവിലെ 11ന്​ നടക്കുന്ന ശതാബ്​ദി ദിനാഘോഷം ആരോഗ്യമന്ത്രി കെ.കെ. ശൈലജ ഉദ്ഘാടനം ചെയ്യും. നിലവിലെ ജില്ല പഞ്ചായത്ത് ഭരണസമിതി 12 കോടിയുടെ വികസനപ്രവര്‍ത്തനങ്ങളാണ് ആശുപത്രിയില്‍ നടത്തിയത്. കൂടാതെ, എം.എല്‍.എയുടെ വികസനഫണ്ടില്‍ നിന്ന്​ 1.6 കോടിയും ആശുപത്രിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ചെലവിട്ടു കഴിഞ്ഞു. ഐ.സി യൂനിറ്റ് കെ.കെ. ശൈലജ ഉദ്ഘാടനം ചെയ്യും. ശതാബ്​ദി സ്മാരകമായി ജില്ല പഞ്ചായത്ത് നിര്‍മിക്കുന്ന മൂന്നുനിലകെട്ടിടത്തിന് സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ തറക്കല്ലിടും. പുതിയ വാര്‍ഡുകള്‍ അടൂര്‍പ്രകാശ്.എം.പി ഉദ്ഘാടനം ചെയ്യും. എം.എല്‍.എ ഫണ്ടുപയോഗിച്ച് നിര്‍മിക്കുന്ന ഇരുനിലമന്ദിരത്തിന് സി. ദിവാകരന്‍ എം.എല്‍.എ തറക്കല്ലിടും. കൂടാതെ, ജില്ല പഞ്ചായത്ത് നിര്‍മിച്ച പുതിയ ഓഫിസ് ബ്ലോക്കും കൊട്ടാരം വാര്‍ഡും ജില്ലപഞ്ചായത്ത് പ്രസിഡൻറ്​ വി.കെ. മധുവും പുതുതായി നിര്‍മിച്ച പാലിയേറ്റിവ് വാര്‍ഡ് മുനിസിപ്പല്‍ ചെയര്‍മാന്‍ ചെറ്റച്ചല്‍ സഹദേവനും ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ രാഷ്​ട്രീയ, സാമൂഹിക, സാംസ്‌കാരിക പ്രവര്‍ത്തകര്‍ പങ്കെടുക്കും. ഫോട്ടോ : 27ndd13 Nedumangadu Gilla Hospittal Sathbthi Agosham Kottaram Ward 01.jpg നെടുമങ്ങാട്‌ ജില്ല ആശുപത്രിയിൽ ആദ്യം നിർമിച്ച കൊട്ടാരം വാർഡ്‌

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.