പൊലീസ് സ്‌റ്റേഷന്‍ മാര്‍ച്ച്

പാറശ്ശാല: പാറശ്ശാല ഫസ്​റ്റ്​ലൈന്‍ ട്രീറ്റ്‌മൻെറ്​ സൻെററില്‍ ചികിത്സയിലുണ്ടായിരുന്ന കോവിഡ് ബാധിതയായ പെണ്‍കുട്ടിയുടെ കുളിമുറിയിലെ ദൃശ്യങ്ങള്‍ പകര്‍ത്തിയ ഡി.വൈ.എഫ്​​.​െഎ ചെങ്കല്‍ യൂനിറ്റ് പ്രസിഡൻറിനെ അറസ്​റ്റ്​ ചെയ്യാത്തതില്‍ പ്രതിഷേധിച്ച് പാറശ്ശാല പരശുവയ്ക്കല്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പാറശ്ശാല നടത്തി. കെ.പി.സി.സി സെക്രട്ടറി ആര്‍. വത്സലന്‍ ഉദ്ഘാടനം ചെയ്തു. ഡി.സി.സി ജനറല്‍ സെക്രട്ടറി പാറശ്ശാല സുധാകരന്‍, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡൻറ്​ കൊല്ലിയോട് സത്യനേശന്‍ എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി. ഡി.സി.സി മെംബര്‍ ടി.കെ. വിശ്വംഭരന്‍, കൊറ്റാമം മോഹനന്‍, പാറശ്ശാല എസ്. രാജന്‍, സുരേഷ് ആടുമന്‍കാട്, വി.കെ. ജയറാം, അഡ്വ. ജാഷര്‍ ഡാനിയേല്‍, താര, ഷീബറാണി, നിര്‍മലകുമാരി, ഷീബ, ലാലി, ഗിരിജ, സുനില്‍കുമാര്‍ തുടങ്ങിയവർ പങ്കെടുത്തു. parassala police station march ചിത്രം. ഡി.വൈ.എഫ്​​.​െഎ ചെങ്കല്‍ യൂനിറ്റ് പ്രസിഡൻറിനെ അറസ്​റ്റ്​ ചെയ്യാത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പാറശ്ശാലയില്‍ നടത്തുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.