ഫാഷിസ്​റ്റ്​ സർക്കാറിനെതിരായ പോരാട്ടം ^വെൽഫെയർ പാർട്ടി

ഫാഷിസ്​റ്റ്​ സർക്കാറിനെതിരായ പോരാട്ടം -വെൽഫെയർ പാർട്ടി നേമം: രാജ്യത്ത് കാർഷികബില്ലിനെതിരായ പോരാട്ടം രാജ്യത്തെ വിഭജിക്കുന്ന ഫാഷിസ്​റ്റ്​ സർക്കാറിനെതിരായ പോരാട്ടം കൂടിയാണെന്ന്​ വെൽഫെയർ പാർട്ടി ജില്ല പ്രസിഡൻറ്​ എൻ.എം. അൻസാരി പറഞ്ഞു. കർഷകപ്രക്ഷോഭത്തിന് ഐക്യദാർഢ്യം അർപ്പിച്ച് ജില്ലയിൽ നടക്കുന്ന പ്രതിഷേധ പരിപാടികളുടെ ഉദ്ഘാടനം അമ്പലത്തറ ജങ്​ഷനിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു. ജില്ലയിൽ 30 കേന്ദ്രങ്ങളിൽ ഇത്തരത്തിലുള്ള പ്രതിഷേധകൂട്ടായ്മകൾ നടക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രതിഷേധ കൂട്ടായ്മയിൽ ജില്ല സെക്രട്ടറി ഷറഫുദ്ദീൻ കമലേശ്വരം, നേമം മണ്ഡലം സെക്രട്ടറി എം.എ. ജലാൽ, എക്സിക്യൂട്ടിവ് അംഗങ്ങളായ എസ്.എ. കബീർ, നാസിമുദ്ദീൻ എന്നിവർ സംസാരിച്ചു. ചിത്രം: welfare party photo

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.