കര്‍ഷകദ്രോഹബില്ലും നെല്‍കതിരും കത്തിച്ച് പ്രതിഷേധം

കല്ലമ്പലം: കേന്ദ്രസർക്കാറി​ൻെറ കർഷകദ്രോഹബില്ലും നെൽക്കതിരും കത്തിച്ച് പാടശേഖരത്തിൽ കർഷകരുടെ പ്രതിഷേധം. കർഷകദ്രോഹ ബില്ലുകൾ പിൻവലിക്കുക എന്ന മുദ്രാവാക്യമുയർത്തി കേരള കർഷകസംഘം സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന പ്രക്ഷോഭങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചാണ് ജില്ലയിലെ നാവായിക്കുളം കിഴക്കുംപുറം പാടശേഖരത്ത് കർഷകസംഘം കിളിമാനൂർ ഏരിയാകമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചത്. കർഷകസംഘം സംസ്ഥാന ജോയൻറ്​ സെക്രട്ടറി വി.എസ്. പത്മകുമാർ ഉദ്ഘാടനം ചെയ്തു. ജില്ല ജോയൻറ്​ സെക്രട്ടറി എസ്. ജയചന്ദ്രൻ അധ്യക്ഷനായി. കാർഷിക കൂട്ടായ്മയിലൂടെ ജില്ലയിൽ പുതുതായി കൃഷിയിറക്കിയ 25 ഏക്കർ നെൽപാടത്താണ് പ്രതിഷേധം അരങ്ങേറിയത്. സി.ഐ.ടി.യു ജില്ല ജോയൻറ്​ സെക്രട്ടറി ജി. വിജയകുമാർ, കെ.എസ്.കെ.ടി.യു ജില്ലകമ്മിറ്റിയംഗം എൻ. രവീന്ദ്രൻഉണ്ണിത്താൻ, കർഷകസംഘം ഏരിയാ പ്രസിഡൻറ്​ ഡോ.കെ. വിജയൻ, പോങ്ങനാട് കെ. വിജയൻ തുടങ്ങിയവർ സംസാരിച്ചു. karshaka bill klmb ചിത്രം കേന്ദ്ര കർഷകബില്ലിനെതിരെ നാവായിക്കുളം കിഴക്കുംപുറം ഏലായിൽ കർഷകബില്ല് കത്തിക്കുന്നു ...

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.