Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Sep 2020 11:58 PM GMT Updated On
date_range 25 Sep 2020 11:58 PM GMTകര്ഷകദ്രോഹബില്ലും നെല്കതിരും കത്തിച്ച് പ്രതിഷേധം
text_fieldsbookmark_border
കല്ലമ്പലം: കേന്ദ്രസർക്കാറിൻെറ കർഷകദ്രോഹബില്ലും നെൽക്കതിരും കത്തിച്ച് പാടശേഖരത്തിൽ കർഷകരുടെ പ്രതിഷേധം. കർഷകദ്രോഹ ബില്ലുകൾ പിൻവലിക്കുക എന്ന മുദ്രാവാക്യമുയർത്തി കേരള കർഷകസംഘം സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന പ്രക്ഷോഭങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചാണ് ജില്ലയിലെ നാവായിക്കുളം കിഴക്കുംപുറം പാടശേഖരത്ത് കർഷകസംഘം കിളിമാനൂർ ഏരിയാകമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചത്. കർഷകസംഘം സംസ്ഥാന ജോയൻറ് സെക്രട്ടറി വി.എസ്. പത്മകുമാർ ഉദ്ഘാടനം ചെയ്തു. ജില്ല ജോയൻറ് സെക്രട്ടറി എസ്. ജയചന്ദ്രൻ അധ്യക്ഷനായി. കാർഷിക കൂട്ടായ്മയിലൂടെ ജില്ലയിൽ പുതുതായി കൃഷിയിറക്കിയ 25 ഏക്കർ നെൽപാടത്താണ് പ്രതിഷേധം അരങ്ങേറിയത്. സി.ഐ.ടി.യു ജില്ല ജോയൻറ് സെക്രട്ടറി ജി. വിജയകുമാർ, കെ.എസ്.കെ.ടി.യു ജില്ലകമ്മിറ്റിയംഗം എൻ. രവീന്ദ്രൻഉണ്ണിത്താൻ, കർഷകസംഘം ഏരിയാ പ്രസിഡൻറ് ഡോ.കെ. വിജയൻ, പോങ്ങനാട് കെ. വിജയൻ തുടങ്ങിയവർ സംസാരിച്ചു. karshaka bill klmb ചിത്രം കേന്ദ്ര കർഷകബില്ലിനെതിരെ നാവായിക്കുളം കിഴക്കുംപുറം ഏലായിൽ കർഷകബില്ല് കത്തിക്കുന്നു ...
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story