ചളിവെള്ളം തെറിപ്പിച്ചതിനെച്ചൊല്ലി അടിപിടി; രണ്ടുപേർ അറസ്​റ്റില്‍

നേമം: ബൈക്കില്‍ സഞ്ചരിക്കവെ ചളിവെള്ളം തെറിപ്പിച്ചതുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തില്‍ രണ്ട്​ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ അറസ്​റ്റിലായി. കരുമം സ്വദേശി വിഷ്ണു, ലക്ഷംവീട് സ്വദേശി വിഷ്ണു എന്നിവരാണ് അറസ്​റ്റിലായത്. കഴിഞ്ഞദിവസം രാത്രിയാണ് സംഭവം. അറസ്​റ്റിലായവരുടെ നേതൃത്വത്തി​െല സംഘം ബൈക്കില്‍ സഞ്ചരിക്കവെ റോഡിലെ ചളിവെള്ളത്തില്‍ വാഹനം ഇറങ്ങുകയും കോളനി സ്വദേശികളായ ചിലരുടെ ശരീരത്തില്‍ മാലിന്യം തെറിക്കുകയുമായിരുന്നു. ഇതിനെച്ചൊല്ലിയുണ്ടായ വാക്കേറ്റമാണ് സംഘര്‍ഷത്തിലും അടിപിടിയിലും കലാശിച്ചത്. കോളനി സ്വദേശികളായ ഒരു സംഘം നല്‍കിയ പരാതിയിലാണ് അറസ്​റ്റ്​. അതേസമയം ഇരുവിഭാഗത്തിനെതിരെയും കേസെടുത്തിട്ടുണ്ടെന്നും അന്വേഷണം നടന്നുവരുകയാണെന്നും നേമം എസ്.ഐ ബി. ദീപു അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.