എൻജിനീയറിങ്​ പ്രവേശനപരീക്ഷയിലും പെൺആധിപത്യം

തിരുവനന്തപുരം: എൻജിനീയറിങ്​ റാങ്ക്​ പട്ടികയിൽ​ പെൺമുന്നേറ്റം. ഇത്തവണ പട്ടികയിൽ 53236ൽ 27733 പേർ പെൺകുട്ടികളാണ്​. ആൺകുട്ടികൾ 25503. മെഡിക്കൽ റാങ്ക്​ പട്ടികയിൽ പെൺകുട്ടികളും എൻജിനീയറിങ്ങിൽ ആൺകുട്ടികളും കൂടുതലായി ഇടംപിടിക്കുന്നതായിരുന്നു മുൻവർഷങ്ങളിലെ പ്രവണത. ഇത്തവണ പ്രവേശനപരീക്ഷ എഴുതിയ ആൺ/ പെൺ എണ്ണം ഏറക്കുറെ തുല്യമായിരുന്നു. 35783 ആൺകുട്ടികളും 35959 പെൺകുട്ടികളും​. യോഗ്യത നേടിയവരുടെ എണ്ണം യഥാക്രമം 27054, 29545 ആയിരുന്നു. ​ 2491 പെൺകുട്ടികൾ അധികമായി പ്രവേശന പരീക്ഷ വിജയിച്ചു. കഴിഞ്ഞവർഷം റാങ്ക്​ പട്ടികയിൽ ആൺകുട്ടികൾ 23816, പെൺകുട്ടികൾ 21781 ആയിരുന്നു. ഇത്തവണ ആദ്യ 100​ റാങ്കിൽ കൂടുതൽ ആൺകുട്ടികളാണ്​; 87 (കഴിഞ്ഞവർഷം 89). പെൺകുട്ടികൾ 13 പേർ (കഴിഞ്ഞ വർഷം 11). ഇത്തവണ പട്ടികയിൽ ഇടംപിടിച്ചവരിൽ കൂടുതലും സംസ്ഥാന സിലബസിൽ ഹയർ സെക്കൻഡറി പൂർത്തിയാക്കിയവരാണ്​. 53236 ൽ 37124 പേരും സംസ്ഥാന സിലബസുകാരാണ്​. കഴിഞ്ഞവർഷം​ 30539 പേർ. ഇത്തവണ 14468 പേർ സി.ബി.എസ്​.ഇ യിലും 1206 പേർ ​െഎ.എസ്​.സി.ഇ യിലും 438 പേർ മറ്റ്​ സിലബസിലും പഠിച്ചവരാണ്​. ആദ്യ 5000 റാങ്കിൽ ഇടംപിടിച്ചവരിൽ കൂടുതൽ സി.ബി.എസ്​.ഇ യിൽ നിന്നാണ്​; 2477 . 2280 പേർ സംസ്ഥാന സിലബസിൽ നിന്നും 214 പേർ ​െഎ.എസ്​.സി.ഇ സിലബസിൽ നിന്നുമാണ്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.