കർഷക ഹർത്താലിനെ സ്ത്രീകൾ പിന്തുണക്കും

തിരുവനന്തപുരം: കർഷകർക്കെതിരായ മൂന്നു നിയമങ്ങൾക്കെതിരെ കാർഷക സംഘടനകളുടെ സംയുക്ത സമരസമിതി ആഹ്വാനം ചെയ്ത 25ൻെറ ഗ്രാമീണ ഹർത്താലിനെ അഖിലേന്ത്യ മഹിളാ സാംസ്കാരിക സംഘടന പിന്തുണക്കുന്നതായി​ ഭാരവാഹികൾ പറഞ്ഞു. കേന്ദ്ര നിയമങ്ങളിലൂടെ ഭാവിയിൽ അവശ്യസാധനങ്ങളായ ധാന്യങ്ങൾ, പയറുവർഗങ്ങൾ, ഭക്ഷ്യ എണ്ണകൾ, കിഴങ്ങ്, സവാള എന്നിവയുടെ കുത്തക സംഭരണമുണ്ടാകും. കർഷകരെ സ്വദേശ-വിദേശ കുത്തകകളുടെ ദയാദാക്ഷിണ്യത്തിന്​ വിട്ടുകൊടുക്കുന്ന നടപടിയിലൂടെ ഗ്രാമീണ മേഖലയിലെ കുടുംബങ്ങളോടൊപ്പം സ്ത്രീകളുടെ ജീവിതവും തകർന്നടിയുമെന്നും പ്രസ്​താവനയിൽ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.