സത്യഗ്രഹസമരം നടത്തി

തിരുവനന്തപുരം: രാജ്യവ്യാപകമായി പോസ്​റ്റൽ സ്​റ്റോർ ഡിപ്പോകളും സ്​റ്റാമ്പ് ഡിപ്പോകളും അടച്ചുപൂട്ടാനുള്ള കേന്ദ്ര സർക്കാർ ഉത്തരവ് റദ്ദുചെയ്യണമെന്നാവശ്യപ്പെട്ട് എൻ.എഫ്.പി.ഇ നേതൃത്വത്തിൽ നിരാഹാര . കേരളത്തിൽ തിരുവനന്തപുരം, തൃശൂർ, കോഴിക്കോട്, എറണാകുളം ഡിപ്പോകളിൽ മൂന്നെണ്ണം ഇല്ലാതാകും. ചീഫ് പോസ്​റ്റ്​ മാസ്​റ്റർ ജനറൽ ഒാഫിസിന്​ മുന്നിൽ എൻ.എഫ്.പി.ഇ സംസ്ഥാന കൺവീനർ പി.കെ. മുരളീധരൻ, കെ. പ്രകാശ്, ആർ. രാജപ്പൻപിള്ള, ആർ.എസ്. സുരേഷ് കുമാർ, സ്വപ്ന എസ്​.മണി എന്നിവർ നിരാഹാര സത്യഗ്രഹമനുഷ്ഠിച്ചു. എൻ.ജി.ഒ യൂനിയൻ ജനറൽ സെക്രട്ടറി ടി.സി. മാത്തുക്കുട്ടി ഉദ്​ഘാടനം ചെയ്തു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് എം. കൃഷ്ണൻ, എം.പി. വിജയൻ, എസ്​. അശോക് കുമാർ, പി. സതീഷ് കുമാർ, ജേക്കബ് തോമസ്​, കെ. അനിൽകുമാർ, എൻ. വിനോദ് കുമാർ, എസ്​. ബാബു എന്നിവർ സംസാരിച്ചു. സംസ്ഥാനത്താകെ 23 ഡിവിഷനുകളിൽ സത്യഗ്രഹസമരം നടന്നു. ഫോട്ടോ: NFPE Sathyagraham കേന്ദ്ര സർക്കാറി​ൻെറ അടച്ചുപൂട്ടൽ നയത്തിനെതിരെ തിരുവനന്തപുരം ചീഫ് പോസ്​റ്റ്​ മാസ്​റ്റർ ജനറൽ ഒാഫിസിന്​ മുന്നിൽ നടന്ന എൻ.എഫ്.പി.ഇ സത്യഗ്രഹസമരം എൻ.ജി.ഒ യൂനിയൻ ജനറൽ സെക്രട്ടറി ടി.സി. മാത്തുക്കുട്ടി ഉദ്​ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.