പേരൂർക്കട മാർക്കറ്റ്​ എയറോബിക് ബിൻ നവീകരണം

തിരുവനന്തപുരം: നഗരസഭ പേരൂർക്കട മാർക്കറ്റിൽ സ്ഥാപിച്ചിട്ടുള്ള 40 എയറോബിക് ബിൻ നവീകരണ പ്രവൃത്തികളുടെ ഉദ്ഘാടനം മേയർ കെ. ശ്രീകുമാർ നിർവഹിച്ചു. നഗരസഭ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ്​ പദ്ധതി നടത്തുന്നത്. ഡെപ്യൂട്ടി മേയർ അഡ്വ. രാഖി രവികുമാർ, സ്ഥിരം സമിതി അധ്യക്ഷന്മാരായ എസ്. പുഷ്പലത, പാളയം രാജൻ, ഐപി. ബിനു, സി.സുദർശനൻ, വാർഡ് കൗൺസിലർ പി.എസ്. അനിൽ കുമാർ, വാർഡ് കൺവീനർ എ.ജി. ശശിധരൻ നായർ എന്നിവർ പങ്കെടുത്തു. photo: IMG_7564.JPG IMG_7591.JPG

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.