ബി.ജെ.പി ലക്ഷ്യമിടുന്നത് ഏകാധിപത്യം -ജമാഅത്ത് കൗണ്‍സില്‍

തിരുവനന്തപുരം: 'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്' എന്ന ആശയം സമഗ്രാധിപത്യത്തിലേക്കുള്ള കുറുക്കുവഴിയാണെന്നും ജനാധിപത്യത്തില്‍ കൂടിയുള്ള ഏകാധിപത്യമാണ് ബി.ജെ.പിയുടെ ലക്ഷ്യം എന്നും കേരള മുസ്‌ലിം ജമാഅത്ത് കൗണ്‍സില്‍ ദക്ഷിണമേഖല ഓണ്‍ലൈന്‍ കണ്‍വെന്‍ഷന്‍ അഭിപ്രായപ്പെട്ടു. ആത്യന്തികമായി ഏകകക്ഷി മേധാവിത്വത്തിലേക്കും ഭൂരിപക്ഷ സമഗ്രാധിപത്യത്തിലേക്കും ഇന്ത്യന്‍ ജനാധിപത്യത്തെ മാറ്റിയെടുക്കുകയാണ് ഇതിലൂടെ കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതിനെ പല്ലും നഖവും ഉപയോഗിച്ച് ചെറുക്കണമെന്നും യോഗം അഭിപ്രായപ്പെട്ടു. ജമാഅത്ത് കൗണ്‍സില്‍ കേന്ദ്രകമ്മിറ്റി അംഗം കെ.എച്ച്.എം. അഷ്‌റഫി​ൻെറ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം സംസ്ഥാന പ്രസിഡൻറ്​ കരമന ബയാര്‍ ഉദ്ഘാടനം ചെയ്തു. ദേശീയ കമ്മിറ്റി കണ്‍വീനര്‍ മുഹമ്മദ് ബഷീര്‍ ബാബു, ബഷീര്‍ തേനമ്മക്കള്‍ കോട്ടയം, സലിം പൊന്‍കുന്നം, പി. സയ്യിദ് അലി, വിഴിഞ്ഞം ഹനീഫ്, ജെ.എം. മുസ്തഫ, ബീമാപള്ളി സക്കീര്‍, കണിയാപുരം ഇ.കെ. മുനീര്‍ എന്നിവര്‍ സംസാരിച്ചു. വള്ളക്കടവ് ഗഫൂര്‍ സ്വാഗതവും എം. അസറുദ്ദീന്‍ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.