ഇനി സാലറി കട്ട് അടിച്ചേല്‍പിക്കരുത് -എ.കെ.എസ്.ടി.യു

തിരുവനന്തപുരം: സംസ്ഥാനത്തെ അധ്യാപകര്‍ക്കും സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അടുത്ത ആറുമാസം കൂടി സാലറി കട്ട് അടിച്ചേല്‍പിക്കാനുള്ള തീരുമാനത്തില്‍ നിന്ന് കേരള സര്‍ക്കാര്‍ പിന്തിരിയണമെന്ന് ഓള്‍ കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് യൂനിയന്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ രണ്ട് പ്രളയകാലത്തും ഈ മഹാമാരിയിലും സര്‍ക്കാറിനൊപ്പം സ്വമേധയാ സഹകരിച്ചവരാണ് ഭൂരിപക്ഷം അധ്യാപകരും ജീവനക്കാരും. സമൂഹമൊന്നാകെ കോവിഡി​ൻെറ തിക്തഫലങ്ങള്‍ നേരിടുന്ന സാഹചര്യത്തില്‍ ലോകത്തിന് അതിജീവനത്തി​ൻെറ പുതുമാതൃകകള്‍ സൃഷ്​ടിക്കാന്‍ കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാറിനൊപ്പം ഒരു മാസത്തെ ശമ്പളം ഗഡുക്കളായി നല്‍കി സഹകരിച്ച സര്‍ക്കാര്‍ ജീവനക്കാരോട് നിരന്തര സാലറി ചലഞ്ചിലൂടെ നീതികേട് കാട്ടരുത്. എന്നും സര്‍ക്കാറിനൊപ്പം നില്‍ക്കുന്ന എ.കെ.എസ്.ടി.യു ഉള്‍പ്പെടെയുള്ള ജീവനക്കാരുടെയും അധ്യാപകരുടെയും സംഘടനകളെ പ്രക്ഷോഭങ്ങളിലേക്ക് വലിച്ചിഴക്കാതെ മറ്റ് പ്രായോഗിക നിർദേശങ്ങളിലൂടെ ഇന്നത്തെ സാമ്പത്തികസ്ഥിതി മറികടക്കാന്‍ സര്‍ക്കാര്‍ പരിശ്രമിക്കുകയാണ് വേണ്ടതെന്നും എ.കെ.എസ്.ടി.യു സംസ്ഥാന പ്രസിഡൻറ്​ എന്‍. ശ്രീകുമാറും ജനറല്‍ സെക്രട്ടറി ഒ.കെ. ജയകൃഷ്ണനും ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.