ആഴിമല തീരത്ത് നാലുപേരെ കടലിൽ കാണാതായി

വിഴിഞ്ഞം: ആഴിമല തീരത്തെത്തിയ പുല്ലുവിള സ്വദേശികളായ പത്തംഗ സംഘത്തിലെ നാലുപേരെ കടലിൽ കാണാതായി. പുല്ലുവിള സ്വദേശികളായ ജോൺസൺ ക്ലീറ്റസ് (25), സാബു ജോർജ് (23), മനു നെപ്പോളിയൻ (23), സന്തോഷ് വർഗീസ് (25) എന്നിവരെയാണ് കാണാതായത്. വ്യാഴാഴ്​ച വൈകീട്ട് ആറോടെയാണ് അപകടം. പുല്ലുവിള സ്വദേശി ജോൺസൺ ക്ലീറ്റസ് വിദേശത്ത്​ ജോലി കിട്ടി പോകുന്നതി​ൻെറ ആഘോഷത്തി​ൻെറ ഭാഗമായാണ് പത്തംഗസംഘം വൈകീട്ട് നാലോടെ ആഴിമല കടൽതീരത്തെത്തിയതെന്ന്​ പൊലീസ്​ പറഞ്ഞു. ഇതിൽ രണ്ടുപേർ ആറുമണിയോടെ കടലിൽ കുളിക്കാനിറങ്ങി തിരയിൽപെട്ടു. ഇവരെ രക്ഷപെടുത്താനായി മറ്റ് മൂന്നുപേർ കടലിലിറങ്ങിയെങ്കിലും എല്ലാവരും തിരയിൽപെട്ടു. ഇതിലൊരാൾ സമീപത്ത് ചൂണ്ട ഇട്ടുകൊണ്ടിരുന്നയാളി​ൻെറ സഹായത്തോടെ രക്ഷപെട്ട്​ കരയ്ക്ക് കയറിയെങ്കിലും ജോൺസൺ ക്ലീറ്റസ് അടക്കമുള്ള നാലുപേരെയും കാണാതായി. ഇവർക്കായി തീരദേശ പൊലീസ്, മറൈൻ എൻഫോഴ്സ്മൻെറ് എന്നിവരുടെ നേതൃത്വത്തിൽ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. ഏതാനും ദിവസങ്ങളായി കടൽ പ്രക്ഷുബ്​ധമാണ്​. തെരച്ചിൽ ഇന്നും തുടരുമെന്ന് തീരദേശ പൊലീസ് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.