ധീരജവാന്​ ജന്മനാടിെൻറ അന്ത്യാഞ്​ജലി

ധീരജവാന്​ ജന്മനാടിൻെറ അന്ത്യാഞ്​ജലി കടയ്ക്കൽ: ജമ്മു അതിർത്തിയിൽ വീരമൃത്യുവരിച്ച ജവാന് ജന്മനാടിൻെറ അന്ത്യാഞ്ജലി. പാക് ഷെല്ലാക്രമണത്തിൽ മരിച്ച ജവാൻ അനീഷ്​ തോമസിന് ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരും കണ്ണുനീരിൽ കുതിർന്ന യാത്രയയപ്പ് നൽകി. ജമ്മു അതിർത്തിയിലെ രജൗരി സുന്ദർ വാലിയിൽ കഴിഞ്ഞദിവസം നടന്ന പാക് ഷെല്ലാക്രമണത്തിലാണ് ഇട്ടിവ മണ്ണൂർ ആലുംമുക്ക് ശൂരനാട്ടുവീട്ടിൽ അനീഷ് തോമസ് (36) വീരമൃത്യുവരിച്ചത്. ഡൽഹിയിൽനിന്ന് വ്യാഴാഴ്ച രാവിലെയായിരുന്നു മൃതദേഹം തിരുവനന്തപുരത്തെത്തിച്ചത്. സംസ്ഥാന സർക്കാറിനുവേണ്ടി മന്ത്രി കടകംപള്ളി സുരേന്ദ്രനും ജില്ല കലക്ടറും ചേർന്ന്​ മൃതദേഹം ഏറ്റുവാങ്ങി. ഔദ്യോഗിക നടപടികൾക്കുശേഷം അവിടെനിന്ന്​ സൈനിക വാഹനത്തിൽ നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ ജന്മനാട്ടിലേക്ക്​ കൊണ്ടുവരികയായിരുന്നു. പഞ്ചായത്ത് പ്രദേശത്തുടനീളം ഭൗതികശരീരം വഹിച്ച വാഹനത്തിനുനേരെ പുഷ്പങ്ങൾ വിതറി നാട്ടുകാർ അന്ത്യോപചാരമർപ്പിച്ചു. വൈകുന്നേരം മൂന്നോടെ മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ കൂട്ട നിലവിളിയുയർന്നു. ഭാര്യ എമിലിയും മകൾ ഹന്നയും അന്ത്യചുംബനം അർപ്പിച്ച് മൃതദേഹത്തെ കെട്ടിപ്പിടിപ്പിച്ച് വാവിട്ട് നിലവിളിച്ചപ്പോൾ കണ്ടുനിന്നവരെല്ലാം വിതുമ്പലടക്കാൻ പാടുപെട്ടു. അരമണിക്കൂറിനുശേഷം മണ്ണൂർ ആലുംമുക്ക് മർത്തശ്മുനി ഓർത്തഡോക്സ് പള്ളിയിലേക്ക് മൃതദേഹം കൊണ്ടുപോയി. സൈന്യത്തി​ൻെറയും പൊലീസിൻെറയും ഔദ്യോഗിക ബഹുമതികൾ നൽകി മൃതദേഹം സംസ്കരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.