സമരനാടകം അവസാനിപ്പിക്കണം -പു.ക.സ

തിരുവനന്തപുരം: സർക്കാറി​െനതിരായ അസംബന്ധ സമരനാടകം അവസാനിപ്പിക്കണമെന്ന്​ പുരോഗമന കലാ സാഹിത്യ സംഘം ജനറൽ സെക്രട്ടറി അശോകൻ ചരുവിൽ ആവശ്യപ്പെട്ടു. 2016ൽ അധികാരമേറ്റതി​ൻെറ പിറ്റേദിവസം മുതൽ ഉന്നയിക്കുന്ന ഡിമാൻഡ്​ ആണ് മുഖ്യമന്ത്രി രാജിവെക്കണം എന്നത്. ഇപ്പോഴും അതി​ൻെറ തനിയാവർത്തനം. വിഷയങ്ങൾ മാറിമറിയുന്നു. സ്വർണക്കടത്ത് പോയി ഇപ്പോൾ ഖുർആൻ വിതരണമാണ് പ്രശ്‌നം. സമരത്തി​ൻെറ ഉള്ളിലിരിപ്പ് വേറെയാണ്. കേരളത്തിൽ കോവിഡ് ബാധ വ്യാപിപ്പിക്കണം. കൂടുതൽ മരണങ്ങൾ ഉണ്ടാവണം. അതുവഴി സംസ്ഥാന സർക്കാറിനെ പ്രതിക്കൂട്ടിൽ നിർത്തി തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കുകയാണ്​ ലക്ഷ്യമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.