​േപാക്​സോ കേസിൽ മൂന്നുപേർ അറസ്​റ്റിൽ

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ നഗ്​ന ഫോട്ടോ പ്രചരിപ്പിച്ച കേസിലെ പ്രതികളെ 'പോക്​സോ' നിയമപ്രകാരം അറസ്​റ്റ്​ ചെയ്​തു. ശാസ്​തവട്ടം ശാസ്​താ നഗർ ബ്ലോക്ക് നമ്പർ -39ൽ ഷെറിൻ എസ്​.എസ്​. (24), ശാസ്​തവട്ടം കടേഷ് ഭവനിൽ കുക്കു എന്ന റോബിൻരാജ് (25), ശാസ്​തവട്ടം ബി.എസ്​ ഭവനിൽ വിനോദ് (33) എന്നിവരെയാണ് തിരുവനന്തപുരം സൈബർ ൈക്രം പൊലീസ്​ പിടികൂടിയത്​. പെൺകുട്ടിയെ ഇൻസ്​റ്റഗ്രാം വഴി പരിചയപ്പെട്ട ഷെറിൻ തുടർന്ന് ഫോണിൽ വിളിക്കുകയും സൗഹൃദത്തിലാവുകയുമായിരുന്നു. പെൺകുട്ടിയുടെ നഗ്​നഫോട്ടോ നിർബന്ധിച്ച് വാങ്ങി മൊബൈൽ ഫോൺ വഴി സുഹൃത്തുക്കൾക്ക് അയച്ചുകൊടുത്തു. ഇതുസംബന്ധിച്ച പരാതിയെത്തുടർന്നാണ്​ അറസ്​റ്റ്​. പ്രതികളിൽ നിന്ന്​ കൃത്യത്തിനുപയോഗിച്ച മൊബൈൽ ഫോണുകൾ, സിംകാർഡുകൾ, പെൻൈഡ്രവുകൾ എന്നിവ കണ്ടെത്തി. തിരുവനന്തപുരം അഡീഷനൽ സെഷൻസ്​ (പോക്സോ കോടതി) കോടതിയിൽ ഹാജരാക്കി റിമാൻഡ്​​ ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.