പൊലീസുകാർ കാഴ്ചക്കാർ; ബാരിക്കേഡ് ചാടി എ.ബി.വി.പി പ്രവര്‍ത്തകന്‍ സെക്രട്ടേറിയറ്റിൽ

തിരുവനന്തപുരം: കനത്ത കാവലുള്ളപ്പോൾതന്നെ ബാരിക്കേഡ് ചാടിക്കടന്ന് എ.ബി.വി.പി പ്രവര്‍ത്തകന്‍ സെക്രട്ടേറിയറ്റിനുള്ളിൽ എത്തിയത് പൊലീസിന് നാണക്കേടായി. പുരുഷ പൊലീസുകാർ നിസ്സഹായരായി നോക്കിനിൽക്കെ വനിത പൊലീസുകാരാണ് യുവാവിനെ പിടികൂടി മുഖംരക്ഷിച്ചത്. എന്‍ഫോഴ്‌സ്‌മൻെറ് ഡയറക്ടറേറ്റി​ൻെറ ചോദ്യംചെയ്യലിന്​ വിധേയനായ മന്ത്രി കെ.ടി. ജലീല്‍ രാജിെവക്കണമെന്നാവശ്യപ്പെട്ട് ശനിയാഴ്​ച ഉച്ചക്ക് എ.ബി.വി.പി തിരുവനന്തപുരം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാർച്ചിനി​െടയായിരുന്നു സംഭവം. ഇരുപതോളം വരുന്ന പ്രവർത്തകർ ബാരിക്കേഡിന് മുന്നിലെത്തി പ്രതിഷേധിക്കുമെന്ന നിഗമനത്തിലായിരുന്നു പൊലീസ്. എന്നാൽ, സമര ഗേറ്റിലേക്ക് മാര്‍ച്ച് എത്തിയതും പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറികടന്ന് സെക്രട്ടേറിയറ്റിന്​ ഉള്ളിലേക്ക് കടക്കാന്‍ ശ്രമിച്ചു. ഇതിനിടെയാണ് പൊലീസുകാരെ അമ്പരപ്പിച്ച് ബാരിക്കേഡിന് മുകളിലൂടെ എ.ബി.വി.പി സംസ്ഥാനസമിതി അംഗം എസ്. ശരത് സെക്രട്ടേറിയറ്റിലേക്ക് ചാടിയത്. മുഖ്യമന്ത്രിയുടെ ഓഫിസ് ലക്ഷ്യമാക്കി പാഞ്ഞ ശരത്തിനെ സെക്ര​േട്ടറിയറ്റിലെ സുരക്ഷചുമതയിലുണ്ടായിരുന്ന വനിത പൊലീസുകാരാണ് അറസ്​റ്റ്​ ചെയ്ത്​ മാറ്റിയത്. ശരത്തിനെ അറസ്​റ്റ്​ ചെയ്തതിൽ പ്രതിഷേധിച്ച് എ.ബി.വി.പി പ്രവര്‍ത്തകര്‍ എം.ജി റോഡില്‍ കുത്തിയിരുന്നു. ജില്ല സെക്രട്ടറി ശ്യാം മോഹന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സമിതി അംഗങ്ങളായ മനോജ്, നിതിന്‍, ജില്ല കമ്മറ്റി അംഗം സ്​റ്റെഫിന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.