ദിവസങ്ങൾക്കുള്ളിൽ വേളിയിൽ 'കുട്ടി തീവണ്ടി' ഒാടും...

തിരുവനന്തപുരം: വേളി കായലോരത്ത് ഇനി പുകയില്ലാത്ത കൽക്കരി ട്രെയിൻ ഒാടും. സൗരോർജത്തിലാണ് മിനിയേച്ചർ ട്രെയിൻ പ്രവർത്തിക്കുക. രണ്ട് കിലോമീറ്ററാണ് ഒരു ട്രിപ്പി​ൻെറ ദൈർഘ്യം. വേളി ടൂറിസം വില്ലേജ് അന്താരാഷ്​ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതി​ൻെറ ഭാഗമായാണിത്. കുട്ടികളെ ആകർഷിക്കാനാണ്​ കൗതുകം നിറക്കുന്ന പുതുസംരംഭമെന്ന് പരീക്ഷണയാത്രയും അനുബന്ധ സൗകര്യങ്ങളും വിലയിരുത്തിയശേഷം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. സൗരോർജത്തിൽ പ്രവർത്തിക്കുന്ന ഇന്ത്യയിലെതന്നെ ആദ്യ ട്രെയിൻ സർവിസ് ഒരുമാസത്തിനകം പ്രവർത്തനസജ്ജമാകും. ബംഗളൂരുവിൽനിന്നാണ് മൂന്ന് കോച്ചുകളും എൻജിനും എത്തിച്ചത്. രണ്ട് ജീവനക്കാരടക്കം 48 പേർക്ക് സഞ്ചരിക്കാം. സ്​റ്റേഷൻ ഉൾപ്പടെ സൗരോർജത്തിലാണ് പ്രവർത്തിക്കുക. ഒമ്പത് കോടി രൂപയുടെ പദ്ധതിയാണിതെന്നും മന്ത്രി വ്യക്തമാക്കി. ടൂറിസം സെക്രട്ടറി റാണി ജോർജും മന്ത്രിക്കൊപ്പമുണ്ടായിരുന്നു. വേളി ടൂറിസ്​റ്റ്​ വില്ലേജിലൂടെ കുട്ടിത്തീവണ്ടിയില്‍ പൊഴിക്കര കായലോരത്ത് രണ്ട് കിലോമീറ്റര്‍ നീളുന്ന സഞ്ചാരം സന്ദർശകർക്ക്​ വിസ്‌മയിപ്പിക്കുന്ന അനുഭവമാകും. കോവിഡ് പ്രതിസന്ധി കഴിഞ്ഞാലുടന്‍ പദ്ധതി കമീഷന്‍ ചെയ്യത്തക്ക തരത്തിലാണ് പ്രവൃത്തികൾ പുരോഗമിക്കുന്നത്. മിനിയേച്ചര്‍ തീവണ്ടിയുടെ ലോഡ് ടെസ്​റ്റും ട്രയല്‍ റണ്ണും നടന്നുവരുകയാണ്​. അന്തിമഘട്ട പ്രവൃത്തികൾ മാത്രമാണ് ഇനി ബാക്കിയുള്ളത്. ബംഗളൂരുവിലെ സാന്‍ എൻജിനീയറിങ്​ ആൻഡ്​ ലോക്കോമോട്ടീവ്സാണ്​ ട്രെയിന്‍ നിർമിച്ചത്. രണ്ടു ജീവനക്കാരടക്കം 48 പേർക്ക്​ സഞ്ചരിക്കാവുന്ന രീതിയിലാണ് ട്രെയിന്‍. റെയിൽവേ സ്​റ്റേഷന്‍ ഉൾപ്പെടെയുള്ളവ സ്ഥാപിച്ചു. റെയിൽവേ സ്​റ്റേഷൻ പ്രവർത്തനങ്ങളും സൗരോർജത്തിലാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.