തിരുവനന്തപുരം^നാഗർകോവിൽ ബോണ്ട്​ സർവിസുമായി കെ.എസ്​.ആർ.ടി.സി

തിരുവനന്തപുരം-നാഗർകോവിൽ ബോണ്ട്​ സർവിസുമായി കെ.എസ്​.ആർ.ടി.സി തിരുവനന്തപുരം: ലോക്ഡൗണ്‍ ഇളവിനെ തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സി നാഗര്‍കോവിലിലേക്ക്​ ബോണ്ട്​ സർവിസുകൾ ആരംഭിക്കുന്നു. പ്രതിദിന യാത്രക്കാരെ ലക്ഷ്യമിട്ടാണ്​ സർവിസുകൾ​. നിശ്ചിത ദിവസത്തേക്ക്​ ടിക്കറ്റ് മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവര്‍ക്കുവേണ്ടിയാണിത്​. സെന്‍ട്രല്‍ ഡിപ്പോയില്‍നിന്ന്​ രാവിലെ 5.30 നും വൈകുന്നേരം 5.30നും നാഗര്‍കോവിലിലേക്കുള്ള ബസുകള്‍ പുറപ്പെടും. നാഗര്‍കോവിലിൽനിന്ന്​ രാവിലെ എട്ടിനും രാത്രി 7.40 നുമാണ് തമ്പാനൂരിലേക്കുള്ള ബസുകൾ. 30 സ്ഥിരം യാത്രക്കാരെ കിട്ടിയാല്‍ ഒരുപാതയില്‍ ബോണ്ട് സര്‍വിസ് തുടങ്ങാനാകും. പ്രതിദിന യാത്രക്കാര്‍ ഏറെയുള്ള നാഗര്‍കോവില്‍ പാതയില്‍ കൂടുതല്‍ ബോണ്ട് സര്‍വിസുകള്‍ ആരംഭിക്കാനാകുമെന്ന പ്രതീക്ഷയിലാണ് കെ.എസ്.ആര്‍.ടി.സി. യാത്രക്കാര്‍ തമിഴ്‌നാട്ടിലേക്ക് പ്രവേശിക്കുന്നതിനുള്ള ഇ-പാസ് എടുക്കണം. ബോണ്ട് സര്‍വിസുകളില്‍ യാത്രക്കാര്‍ക്ക് ഇരുചക്രവാഹന പാര്‍ക്കിങ്​ സൗകര്യം നല്‍കുന്നുണ്ട്. പതിവ് സ്​റ്റോപ്പുകൾ ഇല്ലാത്തതിനാൽ വേഗം ലക്ഷ്യസ്​ഥാനത്ത്​ എത്താനും സാധിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.