സ്വന്തമായി ക്വാറൻറീന്‍ സംവിധാനമില്ലാത്ത വ്യാപാരസ്ഥാപനങ്ങള്‍ തുറക്കാന്‍ അനുവദിക്കില്ല^ നഗരസഭ

സ്വന്തമായി ക്വാറൻറീന്‍ സംവിധാനമില്ലാത്ത വ്യാപാരസ്ഥാപനങ്ങള്‍ തുറക്കാന്‍ അനുവദിക്കില്ല- നഗരസഭ ആറ്റിങ്ങല്‍: കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതി​ൻെറ ഭാഗമായി സ്വന്തമായി ക്വാറൻറീന്‍ സംവിധാനമില്ലാത്ത വ്യാപാരസ്ഥാപനങ്ങള്‍ തുറക്കാന്‍ അനുവദിക്കില്ലെന്ന് നഗരസഭ. നഗരത്തില്‍ കോവിഡ് സമൂഹവ്യാപനത്തി​ൻെറ പശ്ചാത്തലത്തില്‍ നഗരസഭ ചെയര്‍മാന്‍ എം. പ്രദീപി​ൻെറ അധ്യക്ഷതയില്‍ ചേര്‍ന്ന അടിയന്തരയോഗത്തിലാണ് തീരുമാനം. പത്തുപേരിലധികം ജീവനക്കാര്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങളോടാണ് സ്വന്തമായി ക്വാറൻറീന്‍ സംവിധാനമൊരുക്കാന്‍ കോവിഡ് മോണിറ്ററിങ്​ കമ്മിറ്റി നിർദേശിച്ചത്. നിരീക്ഷണത്തില്‍ പ്രവേശിപ്പിക്കുന്നവര്‍ക്ക് ഒരാള്‍ക്ക് ഒരു മുറിയും ഒരു ശൗചാലയവും എന്ന ക്രമത്തിലായിരിക്കണം. കൂടാതെ ഭക്ഷണം, അവശ്യസാധനങ്ങള്‍ എന്നിവ ഉൾപ്പെടെയുള്ള സംവിധാനങ്ങള്‍ സ്ഥാപന ഉടമകള്‍ ഒരുക്കേണ്ടതാണ്. മൂന്ന് ദിവസത്തിനുള്ളില്‍ ഈ നിർദേശം നടപ്പിലാക്കാത്ത സ്ഥാപനങ്ങള്‍ തുറക്കാന്‍ അനുവദിക്കില്ലെന്ന് ചെയര്‍മാന്‍ അറിയിച്ചു. ദിവസവും നിരവധി പുതിയ കേസുകളാണ് നഗരത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഇതില്‍ ഭൂരിഭാഗവും വ്യാപാരസ്ഥാപനങ്ങളില്‍നിന്നാണ്. കൂടാതെ കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി സാനിറ്റൈസര്‍, ഗ്ലൗസ്, മാസ്‌ക്, സാമൂഹിക അകലം എന്നീ നിബന്ധനകളും മിക്ക സ്ഥാപനങ്ങളിലും പാലിക്കപ്പെടുന്നില്ല. ഇനിമുതല്‍ ഈ സംവിധാനങ്ങള്‍ ജീവനക്കാര്‍ക്ക് പുറമെ സന്ദര്‍ശകര്‍ക്കും നിര്‍ബന്ധമാക്കണം. നഗരത്തിലെ ഇൻസ്​റ്റിറ്റ്യൂഷന്‍ ക്വാറൻറീന്‍ കേന്ദ്രത്തി​ൻെറ പ്രവര്‍ത്തനം ഈ മാസം 19ന് അവസാനിപ്പിക്കും. തുടര്‍ന്ന് കെട്ടിടം അണുമുക്തമാക്കി സി.എസ്.ഐ മാനേജ്‌മൻെറിന് തിരികെ കൈമാറും. സ്‌കൂളുകള്‍ തുറക്കുന്നകാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇളവുകള്‍ നല്‍കിയ സാഹചര്യത്തിലാണ് സ്‌കൂളിലെ ക്വാറൻറീന്‍ അവസാനിപ്പിച്ച് അണുമുക്തമാക്കാന്‍ തീരുമാനിച്ചത്. രോഗവ്യാപനതോത് മനസ്സിലാക്കുന്നതി​ൻെറ ഭാഗമായി വരുന്നദിവസങ്ങളില്‍ വിവിധ വാര്‍ഡുകളിലായി സൻെറിനല്‍ സർവേ സംഘടിപ്പിക്കും. ജനത്തിരക്കേറിയ പ്രദേശങ്ങളിലെ സ്ഥാപനങ്ങള്‍, വ്യാപാരശാലകള്‍, കോളനികള്‍, പൊതുഗതാഗത മേഖലകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ തുടങ്ങിയവര്‍ക്കാണ് പരിശോധനക്ക് മുന്‍ഗണന. ആറ്റിങ്ങല്‍ ടൗണിലെ സൻെറിനല്‍ സര്‍വൈലന്‍സി​ൻെറ ഭാഗമായി വെള്ളിയാഴ്ച ടൗണ്‍ യു.പി സ്‌കൂളില്‍ നടത്തിയ പരിശോധനക്യാമ്പില്‍ വിവിധ മേഖലകളില്‍നിന്നുള്ള 50 പേര്‍ പങ്കെടുത്തു. എല്ലാവരുടെയും ഫലം നെഗറ്റിവായിരുന്നു. കെട്ടിട നിർമാണമേഖലയിലെ തൊഴിലാളികള്‍, ഓട്ടോറിക്ഷ ജീവനക്കാര്‍, വയോജനങ്ങള്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, കോളനി നിവാസികള്‍, ചെറുതും വലുതുമായ വ്യാപാരസ്ഥാപനങ്ങളിലെ ജീവനക്കാര്‍ തുടങ്ങിയവരെയാണ് പരിശോധിച്ചത്. തുടര്‍ന്നുള്ള ആഴ്ചകളില്‍ നഗരസഭയുടെ വിവിധ ഭാഗങ്ങളില്‍ കൂടുതല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുമെന്ന് ചെയര്‍മാന്‍ പറഞ്ഞു. ഫോട്ടോ: ഗവ.ടൗണ്‍ യു.പി.എസില്‍ കോവിഡ് സ്രവപരിശോധന നടത്തുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.