പട്ടികജാതി സ്‌കോളര്‍ഷിപ് നിഷേധം: കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ നിലപാട് പ്രതിഷേധാര്‍ഹം -എസ്.ഡി.പി.ഐ

തിരുവനന്തപുരം: പട്ടികജാതി വിഭാഗങ്ങളുടെ സ്‌കോളര്‍ഷിപ് നിഷേധിക്കുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ നിലപാട് പ്രതിഷേധാര്‍ഹമാണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി തുളസീധരന്‍ പള്ളിക്കല്‍. ഫീസടയ്ക്കാന്‍ നിവൃത്തിയില്ലാത്തതിനാല്‍ നൂറുകണക്കിന് വിദ്യാർഥികള്‍ക്ക് വാര്‍ഷിക പരീക്ഷ പോലും എഴുതാന്‍ കഴിഞ്ഞില്ല. ഓണ്‍ലൈന്‍ ക്ലാസ് പോലും അറ്റൻറ്​ ചെയ്യാനാവാതെ തീരാദുഃഖത്തിലാണ് വിദ്യാർഥികള്‍. പട്ടികജാതി വിഭാഗങ്ങളോടുള്ള ഈ അനീതി അവസാനിപ്പിച്ച് പട്ടികജാതി വികസനഫണ്ടില്‍നിന്ന് തുക നല്‍കി വിദ്യാർഥികളുടെ പഠനം തുടരുവാനുള്ള സാഹചര്യമൊരുക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭസമരങ്ങള്‍ക്ക് എസ്.ഡി.പി.ഐ നേതൃത്വം നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.