മത്സ്യബന്ധനത്തിനുള്ള മണ്ണെണ്ണ വിതരണം പുനഃസ്ഥാപിക്കണം -തമ്പാനൂർ രവി

തിരുവനന്തപുരം: കേരളത്തിലെ പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് 40 വർഷമായി സിവിൽ സപ്ലൈസ് വഴി നൽകിവന്നിരുന്ന നീല മണ്ണെണ്ണയുടെ വിതരണം ​ആറുമാസമായി നിർത്തിവെച്ചിരിക്കുന്ന സർക്കാർ നടപടി പിൻവലിക്കണമെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി തമ്പാനൂർ രവി. മത്സ്യത്തൊഴിലാളി കോൺഗ്രസ് ജില്ല കമ്മിറ്റി സംഘടിപ്പിച്ച സെക്ര​േട്ടറിയറ്റ് ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ണെണ്ണ വിതരണം അടിയന്തരമായി പുനഃസ്ഥാപിച്ച് മത്സ്യബന്ധന രംഗത്തെ സ്തംഭനാവസ്ഥ പരിഹരിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഫിഷറീസ് വകുപ്പ് മുഖേന നടപ്പാക്കിവന്ന ഭവന നിർമാണ പദ്ധതി പുനഃസ്ഥാപിക്കുക, ശാസ്ത്രീയമായി കടൽഭിത്തി നിർമിച്ച് തീരം സംരക്ഷിക്കുക, മത്സ്യഫെഡ് വഴി നൽകുന്ന മണ്ണെണ്ണയുടെ വില കുറക്കുക, മത്സ്യത്തൊഴിലാളികളുടെ കടബാധ്യത എഴുതിത്തള്ളുക, മത്സ്യ കച്ചവടത്തിന് ഏർപ്പെടുത്തിയ അനാവശ്യ നിയന്ത്രണങ്ങൾ നീക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് നടത്തിയ സെക്ര​േട്ടറിയറ്റ് ധർണയിൽ ജില്ല പ്രസിഡൻറ് അഡോൽഫ് ജി. മൊറൈസ് അധ്യക്ഷതവഹിച്ചു. സംസ്ഥാന പ്രസിഡൻറ് ആർ. ആസ്​റ്റിൻ ഗോമസ് മുഖ്യപ്രഭാഷണം നടത്തി. നേതാക്കളായ പൊഴിയൂർ ജോൺസൺ, പൂന്തുറ ജെയ്സൺ, ഹെൻട്രി വിൻസൻെറ്, പനത്തുറ പുരുഷോത്തമൻ, സേവ്യർ ലോപ്പസ്, എസ്. ഡെന്നീസ്, വർക്കല അഹദ്, കെന്നഡി ലൂയിസ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.