ഓട്ടോ ഡ്രൈവർ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍

കുളത്തൂപ്പുഴ: കുളത്തൂപ്പുഴ ടൗണിലെ ഓട്ടോ ഡ്രൈവറായ യുവാവിനെ സുഹൃത്തായ യുവതിയുടെ വീട്ടില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കുളത്തൂപ്പുഴ ആറ്റിനുകിഴക്കേക്കര പി.എസ് ഭവനില്‍ ദിനേശി(25)നെയാണ് കഴിഞ്ഞദിവസം ഉച്ചക്ക് മൂന്നരയോടെ ചന്ദനക്കാവ് വടക്കേചെറുകര രശ്മി നിവാസില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. സമീപവാസികളാണ് വീടി‍ൻെറ അടുക്കള വാതിലില്‍ കിടക്കുന്ന നിലയില്‍ മൃതദേഹം കണ്ടെത്തി പൊലീസില്‍ വിവരം നല്‍കിയത്. കുളത്തൂപ്പുഴ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഗിരീഷി‍ൻെറ നേതൃത്വത്തില്‍ സ്ഥലത്തെത്തിയ പൊലീസ് സംഘം സംഭവസമയം വീട്ടിലുണ്ടായിരുന്ന യുവതിയെ കസ്​റ്റഡിയിലെടുത്തു. അവിവാഹിതനായ ദിനേശ് സുഹൃത്തി‍ൻെറ ഓട്ടോയിലാണ് ചെറുകരയിലെത്തിയതെന്ന്​ സമീപവാസികള്‍ പറഞ്ഞു. വിരലടയാള വിദഗ്ധരും സയൻറിഫിക് വിദഗ്ധരും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. മൃതദേഹം പോസ്​റ്റ്​മോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. മാതാവ്: തുളസീഭായി. ചിത്രം: kol54 Dinesh (25) kulathupuzha ദുരൂഹസാഹചര്യത്തില്‍ മരിച്ച ദിനേശ് (25) -- Mansoor S L C Madhyamam Daily Kulathupuzha 9447865041

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.