Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Sep 2020 11:58 PM GMT Updated On
date_range 11 Sep 2020 11:58 PM GMTഓട്ടോ ഡ്രൈവർ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍
text_fieldsbookmark_border
കുളത്തൂപ്പുഴ: കുളത്തൂപ്പുഴ ടൗണിലെ ഓട്ടോ ഡ്രൈവറായ യുവാവിനെ സുഹൃത്തായ യുവതിയുടെ വീട്ടില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കുളത്തൂപ്പുഴ ആറ്റിനുകിഴക്കേക്കര പി.എസ് ഭവനില്‍ ദിനേശി(25)നെയാണ് കഴിഞ്ഞദിവസം ഉച്ചക്ക് മൂന്നരയോടെ ചന്ദനക്കാവ് വടക്കേചെറുകര രശ്മി നിവാസില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. സമീപവാസികളാണ് വീടിൻെറ അടുക്കള വാതിലില്‍ കിടക്കുന്ന നിലയില്‍ മൃതദേഹം കണ്ടെത്തി പൊലീസില്‍ വിവരം നല്‍കിയത്. കുളത്തൂപ്പുഴ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഗിരീഷിൻെറ നേതൃത്വത്തില്‍ സ്ഥലത്തെത്തിയ പൊലീസ് സംഘം സംഭവസമയം വീട്ടിലുണ്ടായിരുന്ന യുവതിയെ കസ്റ്റഡിയിലെടുത്തു. അവിവാഹിതനായ ദിനേശ് സുഹൃത്തിൻെറ ഓട്ടോയിലാണ് ചെറുകരയിലെത്തിയതെന്ന് സമീപവാസികള്‍ പറഞ്ഞു. വിരലടയാള വിദഗ്ധരും സയൻറിഫിക് വിദഗ്ധരും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. മാതാവ്: തുളസീഭായി. ചിത്രം: kol54 Dinesh (25) kulathupuzha ദുരൂഹസാഹചര്യത്തില്‍ മരിച്ച ദിനേശ് (25) -- Mansoor S L C Madhyamam Daily Kulathupuzha 9447865041
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story