തീരുമാനം തിരുത്തണം ^ഫ്രറ്റേണിറ്റി മൂവ്മെൻറ്

തീരുമാനം തിരുത്തണം -ഫ്രറ്റേണിറ്റി മൂവ്മൻെറ് തിരുവനന്തപുരം: ട്രെയിൻ സർവിസുകൾ നിർത്തലാക്കാനുള്ള തീരുമാനം റെയിൽവേ തിരുത്തണമെന്ന് ഫ്രറ്റേണിറ്റി മൂവ്മൻെറ്. രാജ്യത്തെ ഉന്നത കലാലയങ്ങളിലേക്കും കോഴ്സുകളിലേക്കുമുള്ള പ്രവേശന പരീക്ഷകൾ നടന്നുകൊണ്ടിരിക്കെ കേരളത്തിലെ ട്രെയിൻ സർവിസുകൾ നിർത്തലാക്കാനുള്ള തീരുമാനം പ്രതിഷേധാർഹമാണ്. സംസ്ഥാനത്ത് പരിമിതമായ പരീക്ഷ കേന്ദ്രങ്ങൾ മാത്രമാണ് ഇത്തരം പരീക്ഷകൾക്കുള്ളത്. അവിടെ എത്തിച്ചേരുന്നതിന് വിദ്യാർഥികളുടെ ഏക ആശ്രയം ജനശതാബ്​ദി ട്രെയിനുകൾ ഉൾപ്പെടെ ഇപ്പോൾ സർവിസ് നടത്തുന്ന മൂന്ന് ട്രെയിനുകൾ ആയിരിക്കെ അവ നിർത്തലാക്കുന്നത് ശരിയായ നടപടിയല്ല. സംസ്ഥാന സർക്കാറും കേരളത്തിൽ നിന്നുള്ള എം.പിമാരും കേന്ദ്രമന്ത്രിമാരും ട്രെയിൻ സർവിസുകൾ നിർത്തലാക്കാനുള്ള തീരുമാനം പിൻവലിക്കുന്നതിനുവേണ്ടി ഇടപെടലുകൾ നടത്തണം. സമ്മർദം ചെലുത്തുകയും വേണമെന്ന്​ ഫ്രറ്റേണിറ്റി മൂവ്മൻെറ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.