കോവിഡ് വ്യാപനം: ഉപതെരഞ്ഞെടുപ്പും തദ്ദേശതെര​െഞ്ഞടുപ്പും മാറ്റിവെക്കണം -വെൽഫെയർ പാർട്ടി

തിരുവനന്തപുരം: കേരളത്തിൽ കോവിഡ് വ്യാപനം രൂക്ഷമാകുകയും സാമൂഹിക നിയന്ത്രണങ്ങൾ തുടരുകയും ചെയ്യുന്ന സാഹചര്യത്തിൽ നിയമസഭ ഉപതെരഞ്ഞെടുപ്പും തദ്ദേശസ്ഥാപന പൊതുതെരഞ്ഞെടുപ്പും മാറ്റിവെക്കാൻ തെരഞ്ഞെടുപ്പ്​ കമീഷൻ തയാറാകണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻറ്​ ഹമീദ് വാണിയമ്പലം ആവശ്യപ്പെട്ടു. ഖജനാവിൽനിന്ന് വലിയ തുക ചെലവഴിച്ച് ഒന്നോ രണ്ടോ നിയമസഭ സമ്മേളനങ്ങൾക്കുവേണ്ടി മാത്രം ഉപതെരഞ്ഞെടുപ്പ് നടത്തുന്നത് ശരിയല്ല. തദ്ദേശ തെരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്ന പ്രതിപക്ഷത്തി​ൻെറയും മറ്റ്​ രാഷ്​ട്രീയപാർട്ടികളുടെയും ആവശ്യം തള്ളിക്കളഞ്ഞ് മുന്നോട്ടുപോകാമെന്ന സംസ്ഥാന സർക്കാർ നിലപാട് കാപട്യമാണ്. മന്ത്രിമാർക്ക് ഉൾപ്പെടെ കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ധിറുതിപിടിച്ച് തെരഞ്ഞെടുപ്പ് നടത്തുന്നത് കൂടുതൽ പ്രതിസന്ധി സൃഷ്​ടിക്കും. ജനജീവിതം സാധാരണഗതിയിലെത്തുന്നതുവരെ തെരഞ്ഞെടുപ്പ് മാറ്റിവെക്കുകയാണ് വേണ്ടതെന്ന് അദ്ദേഹം ​പ്രസ്​താവനയിൽ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.