Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Sep 2020 11:58 PM GMT Updated On
date_range 8 Sep 2020 11:58 PM GMTകോവിഡ് വ്യാപനം: ഉപതെരഞ്ഞെടുപ്പും തദ്ദേശതെരെഞ്ഞടുപ്പും മാറ്റിവെക്കണം -വെൽഫെയർ പാർട്ടി
text_fieldsbookmark_border
തിരുവനന്തപുരം: കേരളത്തിൽ കോവിഡ് വ്യാപനം രൂക്ഷമാകുകയും സാമൂഹിക നിയന്ത്രണങ്ങൾ തുടരുകയും ചെയ്യുന്ന സാഹചര്യത്തിൽ നിയമസഭ ഉപതെരഞ്ഞെടുപ്പും തദ്ദേശസ്ഥാപന പൊതുതെരഞ്ഞെടുപ്പും മാറ്റിവെക്കാൻ തെരഞ്ഞെടുപ്പ് കമീഷൻ തയാറാകണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻറ് ഹമീദ് വാണിയമ്പലം ആവശ്യപ്പെട്ടു. ഖജനാവിൽനിന്ന് വലിയ തുക ചെലവഴിച്ച് ഒന്നോ രണ്ടോ നിയമസഭ സമ്മേളനങ്ങൾക്കുവേണ്ടി മാത്രം ഉപതെരഞ്ഞെടുപ്പ് നടത്തുന്നത് ശരിയല്ല. തദ്ദേശ തെരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്ന പ്രതിപക്ഷത്തിൻെറയും മറ്റ് രാഷ്ട്രീയപാർട്ടികളുടെയും ആവശ്യം തള്ളിക്കളഞ്ഞ് മുന്നോട്ടുപോകാമെന്ന സംസ്ഥാന സർക്കാർ നിലപാട് കാപട്യമാണ്. മന്ത്രിമാർക്ക് ഉൾപ്പെടെ കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ധിറുതിപിടിച്ച് തെരഞ്ഞെടുപ്പ് നടത്തുന്നത് കൂടുതൽ പ്രതിസന്ധി സൃഷ്ടിക്കും. ജനജീവിതം സാധാരണഗതിയിലെത്തുന്നതുവരെ തെരഞ്ഞെടുപ്പ് മാറ്റിവെക്കുകയാണ് വേണ്ടതെന്ന് അദ്ദേഹം പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story