നാവായിക്കുളം ഗ്രാമപഞ്ചായത്തിന് ഐ.എസ്.ഒ സർട്ടിഫിക്കേഷൻ

നവീകരിച്ച പുതിയ ഓഫിസ് കെട്ടിടത്തി​ൻെറ ഉദ്ഘാടനം ഇന്ന് കല്ലമ്പലം: നാവായിക്കുളം ഗ്രാമപഞ്ചായത്തിന്​ ഐ.എസ്.ഒ അംഗീകാരം. ഉൽപാദനമേഖലയിൽ ഏറ്റവും കൂടുതൽ ഫണ്ട് വകയിരുത്തിയ പഞ്ചായത്ത്, പട്ടികജാതി വിഭാഗത്തിൽ 100 ശതമാനം ഫണ്ട് വിനിയോഗിച്ച പഞ്ചായത്ത്, കന്നുകുട്ടി പരിപാലനത്തിൽ സംസ്ഥാനത്ത് ഒന്നാം സ്ഥാനത്ത് എന്നിങ്ങനെ വികസനപ്രക്രിയയിൽ പുതിയ അധ്യായം എഴുതിച്ചേർത്താണ് പഞ്ചായത്ത് ഐ.എസ്.ഒ അംഗീകാരം നേടിയെടുത്തത്. അഭിമാനനേട്ടത്തിന് തിലകക്കുറിയായി നവീകരിച്ച പുതിയ ഓഫിസ് മന്ദിരം ബുധനാഴ്​ച ഉദ്ഘാടനം ചെയ്യും. രാവിലെ ഒമ്പതിന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഓൺലൈനിലൂടെ മന്ദിരം ഉദ്ഘാടനം ചെയ്യും. അഡ്വ. വി. ജോയി എം.എൽ.എ അധ്യക്ഷനാകും. അടൂർപ്രകാശ് എം.പി ഐ.എസ്.ഒ പ്രഖ്യാപനം നടത്തും. അന്തരിച്ച പഞ്ചായത്തംഗം എച്ച്. ഷെരീഫി​ൻെറ പേരിലുള്ള ഹാൾ എൻ.കെ. പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്യും. 1599564734310_0_IMG-20200908-WA0173 ചിത്രം: ഇന്ന് ഉദ്ഘാടനം ചെയ്യുന്ന നാവായിക്കുളം പഞ്ചായത്തി​ൻെറ നവീകരിച്ച മന്ദിരം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.