കേരള സർവകലാശാല

ബി.പി.എ കോഴ്‌സിന് അപേക്ഷിക്കാം തിരുവനന്തപുരം: സര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്ത സ്വാതി തിരുനാള്‍ സര്‍ക്കാര്‍ സംഗീത ​കോളജിലെ ഒന്നാംവര്‍ഷ ബി.പി.എ കോഴ്‌സിലേക്ക് സെപ്റ്റംബര്‍ ഒമ്പത്​ വരെ അപേക്ഷിക്കാം. വൈവ പരീക്ഷ 2020 മേയിൽ നടത്തിയ നാലാം സെമസ്​റ്റര്‍ എം.എ സോഷ്യോളജി പരീക്ഷയുടെ വൈവ സെപ്റ്റംബര്‍ 11 ,14 ,15 തീയതികളിലായി പുനഃ ക്രമീകരിച്ചു. എല്ലാ ​കോളജുകളുടെയും പരീക്ഷ കേന്ദ്രം ലയോള ​കോളജ്, ശ്രീകാര്യം ആയിരിക്കും. 2020 ​മേയിൽ നടത്തിയ നാലാം സെമസ്​റ്റര്‍ എം.എ മലയാളം പരീക്ഷയുടെ വൈവ പരീക്ഷകള്‍ സെപ്റ്റംബര്‍ 14 മുതലും എം.എസ്.സി ബോട്ടണിയുടെ വൈവ പരീക്ഷകള്‍ സെപ്റ്റംബര്‍ 16 മുതലും ആരംഭിക്കും. പരീക്ഷ കേന്ദ്രം സെപ്റ്റംബര്‍ ഒമ്പതിന് നടത്തുന്ന രണ്ടാം സെമസ്​റ്റര്‍ എം.ബി.എ ഏപ്രില്‍ 2020 പരീക്ഷകള്‍ക്ക് (ഫുള്‍ടൈം/യു.ഐ.എം ഉൾപ്പെടെ ട്രാവല്‍ ആൻഡ്​ ടൂറിസം/ഈവനിങ്​ റെഗുലര്‍ 2014 സ്‌കീം ആൻഡ്​ 2018 സ്‌കീം) വിദ്യാർഥികളുടെ സൗകര്യാർഥം പഠിക്കുന്ന ​കോളജുകള്‍ കൂടാതെ കേരള സര്‍വകലാശാല പരിധിയിലുള്ള മറ്റുള്ള എം.ബി.എ ​കോളജുകളിലും പരീക്ഷ എഴുതാം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.